ഒപ്പോയുടെ ക്യാമറ എക്സ്പേർട്ട് ഒപ്പോ F15 നാളെ പുറത്തിറങ്ങുന്നു

ഒപ്പോയുടെ ക്യാമറ എക്സ്പേർട്ട് ഒപ്പോ F15 നാളെ പുറത്തിറങ്ങുന്നു
HIGHLIGHTS

ക്വാഡ് ക്യാമറ സെറ്റപ്പിൽ ആണ് പുറത്തിറങ്ങുന്നത്

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ജനുവരി 16 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഒപ്പോയുടെ F15 എന്ന സ്മാർട്ട് ഫോണുകൾ ആണ് നാളെ  ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററിയും കൂടാതെ ക്യാമറകളും ആണ് .5 മിനുട്ട് ചാർജ്ജ് കൊണ്ട് 2 മണിക്കൂർ വരെ ടോക്ക് ബാറ്ററി ലഭിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത് .കൂടാതെ ക്വാഡ് ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .

6.4 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേകളാണ് ഈ മോഡലുകള്‍ക്കുള്ളത് .കൂടാതെ 90.9 സ്ക്രീന്‍ ബോഡി റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷണത്തിന് Corning Gorilla Glass v5 ലഭിക്കുന്നതാണ് .അതുപോലെ തന്നെ 1080 x 2340 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .MediaTek Helio P70 ലാണ് ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .Android v9.0 (Pie) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാംമ്മിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .256 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്വാഡ് ക്യാമറകൾ ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .48 MP + 8 MP + 2 MP + 2 MP ക്വാഡ് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

8000 x 6000 ഇമേജ് റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .4025 mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള  VOOC ചാർജറുകൾ ആണുള്ളത് .30 മിനുട്ടു കൊണ്ട് 50 ശതമാനം വരെ ബാറ്ററി ചാർജ്ജ് ലഭിക്കുന്നു എന്നാണ് കമ്പനി പറയുന്നത് .ജനുവരി 16 നാളെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo