8ജിബി റാം കൂടാതെ 48എംപി ക്വാഡ് ക്യാമറയിൽ ഒപ്പോ F15 എത്തുന്നു

Updated on 13-Jan-2020
HIGHLIGHTS

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു

 

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ജനുവരി 16 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഒപ്പോയുടെ F15 എന്ന സ്മാർട്ട് ഫോണുകൾ ആണ് ഈ മാസം 16 നു ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററിയും കൂടാതെ ക്യാമറകളും ആണ് .5 മിനുട്ട് ചാർജ്ജ് കൊണ്ട് 2 മണിക്കൂർ വരെ ടോക്ക് ബാറ്ററി ലഭിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത് .കൂടാതെ ക്വാഡ് ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .

6.4 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേകളാണ് ഈ മോഡലുകള്‍ക്കുള്ളത് .കൂടാതെ 90.9 സ്ക്രീന്‍ ബോഡി റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷണത്തിന് Corning Gorilla Glass v5 ലഭിക്കുന്നതാണ് .അതുപോലെ തന്നെ 1080 x 2340 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .MediaTek Helio P70 ലാണ് ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .Android v9.0 (Pie) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാംമ്മിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .256 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്വാഡ് ക്യാമറകൾ ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .48 MP + 8 MP + 2 MP + 2 MP ക്വാഡ് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

8000 x 6000 ഇമേജ് റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .4025 mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള  VOOC ചാർജറുകൾ ആണുള്ളത് .30 മിനുട്ടു കൊണ്ട് 50 ശതമാനം വരെ ബാറ്ററി ചാർജ്ജ് ലഭിക്കുന്നു എന്നാണ് കമ്പനി പറയുന്നത് .ജനുവരി 16നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :