ഒപ്പോയുടെ F15 സ്മാർട്ട് ഫോണുകൾ നാളെ സെയിലിനു എത്തുന്നു

Updated on 22-Jan-2020
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും

ഒപ്പോയുടെ F15 എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .8 ജിബിയുടെ റാംമ്മിലാണു ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .നാളെ  ഈ സ്മാർട്ട് ഫോണുകൾ സെയിലിനു എത്തുന്നതാണ് .കൂടാതെ ഇപ്പോൾ തന്നെ ആമസോണിൽ നിന്നും പ്രീ ഓർഡറുകൾ നടത്തുവാൻ സാധിക്കുന്നതാണ് .48MP+8MP+2MP+2MP ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .19990 രൂപയാണ് ഇതിന്റെ വില വരുന്നത് 

6.4 ഇഞ്ചിന്റെ HD+ AMOLED ഡിസ്‌പ്ലേകളാണ് ഈ മോഡലുകള്‍ക്കുള്ളത് .കൂടാതെ 90.9 സ്ക്രീന്‍ ബോഡി റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷണത്തിന് Corning Gorilla Glass v5 ലഭിക്കുന്നതാണ് .അതുപോലെ തന്നെ 1080 x 2340 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .MediaTek Helio P70 ലാണ് ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .Android v9.0 (Pie) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാംമ്മിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .256 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്വാഡ് ക്യാമറകൾ ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .48 MP + 8 MP + 2 MP + 2 MP ക്വാഡ് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .4000mAHന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള  VOOC ചാർജറുകൾ ആണുള്ളത് .ഇപ്പോൾ 8 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് എത്തിയിരിക്കുന്നത് .കൂടാതെ ഇപ്പോൾ തന്നെ ആമസോണിൽ നിന്നും നാളെ ഈ സ്മാർട്ട് ഫോണുകൾ  സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :