ഒപ്പോയുടെ വയർലെസ്സ് ഹെഡ് ഫോണുകളുടെ സെയിൽ ആരംഭിച്ചു

Updated on 27-Jan-2022
HIGHLIGHTS

Oppo Enco M32 വയർലെസ്സ് ഹെഡ് ഫോണുകൾ സെയിലിനു എത്തി

ആമസോണിലൂടെ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഒപ്പോയുടെ പുതിയ വയർലെസ്സ് ഹെഡ് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Oppo Enco M32 എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .മികച്ച ഫീച്ചറുകൾ തന്നെയാണ് ഒപ്പോയുടെ പുതിയ Oppo Enco M32 എന്ന വയർലെസ്സ് ഹെഡ് ഫോണുകൾക്കും നൽകിയിരിക്കുന്നത് .ഈ ഫോണുകളുടെ സെയിലും ഇതാ ആരംഭിച്ചിരിക്കുന്നു 

Oppo Enco M32 മോഡലുകളുടെ പ്രധാന ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി സെറ്റ് അപ്പ് തന്നെയാണ് .10 മിനുട്ട് ചാർജ്ജ്‌ ചെയ്താൽ 20 മണിക്കൂർ മ്യൂസിക്ക് പ്ലേ ബാക്ക് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .കൂടാതെ ഈ മോഡലുകക്ക് 28 മണിക്കൂർ വരെ ലോങ്ങ് ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് പറയുന്നത് .

അതുപോലെ തന്നെ ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത എന്നത് ഇതിന്റെ ip55 വാട്ടർ കൂടാതെ ഡസ്റ്റ് റസിസ്റ്റന്റ് ആണ് .1500 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു വയർലെസ്സ് ഹെഡ് ഫോണുകൾ കൂടിയാണ് Oppo Enco M32 എന്ന മോഡലുകൾ .1499 രൂപയാണ് ഇതിന്റെ വില വരുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :