ഒപ്പോ കിംഗ് ;ഒപ്പോയുടെ 240W ഫാസ്റ്റ് ചാർജിങ് ഇതാ അവതരിപ്പിച്ചു

ഒപ്പോ കിംഗ് ;ഒപ്പോയുടെ 240W ഫാസ്റ്റ് ചാർജിങ് ഇതാ അവതരിപ്പിച്ചു
HIGHLIGHTS

ഒപ്പോയുടെ പുതിയ ഫാസ്റ്റ് ചാർജിങ് ഇതാ എത്തുന്നു

MWC 2022 ലാണ് ഇപ്പോൾ പുതിയ ഒപ്പോയുടെ ഉത്പന്നങ്ങൾ പറഞ്ഞിരിക്കുന്നത്

എല്ലാ വർഷവും നടക്കുന്നതുപോലെ ഈ വർഷവും ഇതാ MWC 2022 നടന്നിരിക്കുന്നു .എന്നാൽ ഈ വർഷവും പതിവ്പോലെ തന്നെ ഒരുപാടു പുതിയ ഉത്പന്നങ്ങൾ എല്ലാം തന്നെ കമ്പനികൾ പരിചയപ്പെടുത്തിയിരിക്കുന്നു .പുതിയ സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ അതുപോലെ തന്നെ ഇനി ഫ്യുച്ചർ പ്ലാനുകൾ എന്നിങ്ങനെ പല തരത്തിലുള്ള കാര്യങ്ങൾ പരിചയപ്പെടുത്തിയിരിക്കുന്നു .

അതിൽ എടുത്തു പറയേണ്ട ഒന്നാണ് ഇപ്പോൾ ഒപ്പോ പറഞ്ഞിരിക്കുന്ന പുതിയ 150W, 240W ഫാസ്റ്റ് ചാർജിങ്ങുകൾ .ഈ പുതിയ 150W, 240W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഒപ്പോയുടെ ഈ വർഷം എത്തുന്ന പല മോഡലുകളും പ്രതീക്ഷിക്കാം .അതുപോലെ തന്നെ ഈ വർഷം വൺപ്ലസ് പുറത്തിറക്കുവന്നിരിക്കുന്ന പുതിയ ഫോണുകളിലും ഉണ്ടാകും .

വലിയ സേഫ്റ്റി പ്രൊട്ടക്ഷൻ ഉൾപ്പെടുത്തിക്കൊണ്ട് തന്നെയാണ് 240W SUPERVOOC ഫോണുകളിൽ എത്തിക്കുന്നത് .വോൾട്ടേജുകൾ കൂടാതെ മറ്റു കൺട്രോൾ ചെയ്യുന്നതിന് മികച്ച ഓപ്‌ഷനുകൾ ഇത്തരത്തിൽ എത്തുന്ന ഫോണുകളിൽ ഉൾകൊള്ളിക്കുന്നതാണ് എന്നും അറിയിച്ചിരിക്കുന്നു .1 ശതമാനം മുതൽ 100 ശതമാനം വരെ എത്തുന്നതിനു 9 മിനുട്ട് വരെ മാത്രമാണ് എടുക്കുക എന്നാണ് പറയുന്നത് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo