VOOC 3.0 ഫാസ്റ്റ് ചാർജിങ് കൂടാതെ 48 മെഗാപിക്സലിന്റെ ക്യാമറയിൽ ഒപ്പോ A9X

VOOC 3.0 ഫാസ്റ്റ് ചാർജിങ് കൂടാതെ 48 മെഗാപിക്സലിന്റെ ക്യാമറയിൽ ഒപ്പോ A9X
HIGHLIGHTS

20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡൽകൂടിയാണിത്

 

20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു 48 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിരിക്കുന്ന സ്മാർട്ട് ഫോൺ ആണ് ഒപ്പോയുടെ A9X എന്ന മോഡലുകൾ .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളും കൂടാതെ ബാറ്ററി ലൈഫും ആണ് .48 മെഗാപിക്സലിന്റെ ക്യാമറകളും ഒപ്പം VOOC 3.0 ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടെയാണ് ഇത് വിപണിയിൽ എത്തുന്നത് .ഒപ്പോയുടെ തന്നെ F11 എന്ന സ്മാർട്ട് ഫോണുകൾക്ക് സമാനമായ സവിശേഷതകളാണ് ഇതിനുള്ളത് .  ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

 6.53 ഇഞ്ചിന്റെ ഫുൾ  HD+ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  Helio P70 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .48 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

4,020mAhന്റെ VOOC 3.0 സംവിധാനത്തോടുകൂടിയ ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾക്കുണ്ട് .രണ്ടു നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നതാണു് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  CNY 1,7999 (Rs 18,300 approx) രൂപയാണ് വില .ഇപ്പോൾ ചൈന വിപണിയിൽ മാത്രമാണ് ഈ സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നത് .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും എത്തുന്നതാണ് .

ഒപ്പോയുടെ F11 സ്മാർട്ട് ഫോണുകൾ 

ഒപ്പോയുടെ F11 സ്മാർട്ട് ഫോണുകൾ പുറത്തിങ്ങിയിരിക്കുന്നത് 4020mAhന്റെ ബാറ്ററി ലൈഫിലാണ് .മികച്ച ബാറ്ററി ലൈഫ് ആണ് ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .എന്നാൽ ഇതിന്റെ ബാറ്ററിയിൽ എടുത്തുപറയേണ്ടത് VOOC 3.0 സംവിധാനങ്ങളാണ് .കമ്പനി പറയുന്നത് 20 മിനിറ്റുകൊണ്ട് തന്നെ ഈ സ്മാർട്ട് ഫോണുകൾ ഫുൾ ചാർജ് ലഭിക്കുന്നു എന്നാണ് .

പ്പോയുടെ F11 സ്മാർട്ട് ഫോണുകളിൽ ഇനി പറയേണ്ടത് ഇതിന്റെ പ്രോസസറുകളെക്കുറിച്ചാണ് .ഒക്ടാകോർMediaTek Helio P70 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം അതുപോലെ തന്നെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയാണുള്ളത് .ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് Android 9 Pie ബേസ് ആയിട്ടുള്ള ColorOS 6.0 ലാണ് .

ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ നോക്കിയാൽ ഒരുകാര്യം മനസിലാകും, Rs 17,990 രൂപയ്ക്ക് നിലവിൽ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണിത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo