OPPO A91, OPPO A8 സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

Updated on 23-Dec-2019
HIGHLIGHTS

ഒപ്പോയുടെ രണ്ടു സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

 

ഒപ്പോയുടെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോകവിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .OPPO A91, OPPO A8 എന്നി സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിൽ ഒപ്പോയുടെ  Oppo A8 സ്മാർട്ട് ഫോണുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .ഈ രണ്ടു സ്മാർട്ട് ഫോണുകളും 20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ കൂടിയാണ് .പ്രധാന സവിശേഷതകൾ നോക്കാം .

OPPO A8-സവിശേഷതകൾ 

6.5 ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .720 x 1600 പിക്സൽ റെസലൂഷനും ഈ ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .octa-core പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റാറ്റേജ്‌ & 256GB വരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിനുള്ളത് .Oppo A8 ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകൾ ആണുള്ളത് .

12 മെഗാപിക്സലിന്റെ മെയിൻ സെൻസറുകൾ + 2 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ലെൻസ് + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .4230mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Oppo A8 സ്മാർട്ട് ഫോണുകളുടെ വില വരുന്നത്  4GB RAM + 128GB  വേരിയന്റുകൾക്ക് CNY 1,199 (അതായത് ഏകദേശം Rs 12,000?) രൂപയാണ് വരുന്നത് .ഉടൻ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

OPPO A91 -സവിശേഷതകൾ 

6.4  ഇഞ്ചിന്റെ ഫുൾ  HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1080 x 2400പിക്സൽ റെസലൂഷനും ഈ ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .octa-core പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റാറ്റേജ്‌ & 256GB വരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിനുള്ളത് .Oppo A91 ഫോണുകൾക്ക് ക്വാഡ്  പിൻ ക്യാമറകൾ ആണുള്ളത് .

48 മെഗാപിക്സലിന്റെ മെയിൻ സെൻസറുകൾ + 8  മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ലെൻസ് + മാക്രോ ക്യാമറകൾ +  ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .4000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .VOOC 3.0 സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 8GB+128GB വേരിയന്റുകൾക്ക്  CNY 1,999 (Rs 20,000 approx)  രൂപയാണ് വിലവരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :