6.53 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഒപ്പോയുടെ A9 ഇന്ത്യൻ വിപണിയിൽ എത്തി ,വില 15,490 രൂപ

Updated on 19-Jul-2019
HIGHLIGHTS

 

ഒപ്പോയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നു .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഓപ്പോളുടെ A9 .16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വില വരുന്നത് 15490 രൂപയാണ് .എന്നാൽ 48 എംപി ക്യാമറയിൽ റെഡ്മി നോട്ട് 7 പ്രൊ ,16 എംപി ട്ട്രിപ്പിൾ ക്യാമറയിൽ വിവോയുടെ Z1 പ്രൊ & 48 എംപി ഡ്യൂവൽ ക്യാമറയിൽ റിയൽമി X മോഡലുകൾ ഇതേ റെയിഞ്ചിൽ വിപണിയിൽ ലഭിക്കുന്നുമുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

 6.53 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ഇതിനു ലഭിക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .അതുപോലെ തന്നെ octa-core MediaTek Helio P70 പ്രോസസറുകളും കൂടാതെ ആൻഡ്രോയിഡിന്റെ Android Pie ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .4020mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4G LTE, Wi-Fi, Bluetooth v4.2, GPS/ A-GPS, aകൂടാതെ Micro-USB , OTG സപ്പോർട്ട് എന്നി സവിശേഷതകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .15,490 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :