ഡ്യൂവൽ ക്യാമറയിൽ എത്തിയ ഒപ്പോ A3S ഇപ്പോൾ 6640 രൂപയ്ക്ക് വാങ്ങിക്കാം

Updated on 28-Aug-2019
HIGHLIGHTS

 

കഴിഞ്ഞ വർഷം ഒപ്പോ പുറത്തിറക്കിയ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് ഒപ്പോയുടെ OPPO A3s എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും 5  ശതമാനം ക്യാഷ് ബാക്കിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു .HDFC  കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .6990 രൂപയുടെ മോഡലുകൾക്ക് 349 രൂപവരെ ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

6.2 ഇഞ്ചിന്റെ വലിയ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . Notch ഡിസ്പ്ലേ ഇതിൽ എടുത്തു പറയേണ്ട ഒന്നുതന്നെയാണ് .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് പുറത്തിറങ്ങുന്നത് .AI ബ്യൂട്ടി ക്യാമറയും ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ ഒന്നാണ് .2 ജിബിയുടെ റാം മോഡലുകൾക്ക് 7990 രൂപയാണ് വിലവരുന്നത് .3 ജിബിയുടെ മോഡലുകൾക്ക് 9990 രൂപയാണ് വിലവരുന്നത് .

Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ഒപ്പോയുടെ ഒരു ആവറേജ് പെർഫോമൻസ് കാഴ്ചവെക്കുന്ന സ്മാർട്ട് ഫോൺ ആണിത് .

13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഒപ്പോയുടെ എ5 സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് . .AI ബ്യൂട്ടി ടെക്നോളജി 2.0 ഇതിന്റെ ക്യാമറകളുടെ മറ്റൊരു സവിശേഷതയാണ് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഒപ്പോയുടെ ക്യാമറ സ്മാർട്ട് ഫോൺ തന്നെയാണ് ഇത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :