OPPO A31 (2020) സ്മാർട്ട് ഫോണുകൾ പുറത്തിറക്കി ;വില വിവരങ്ങൾ നോക്കാം

OPPO A31 (2020) സ്മാർട്ട് ഫോണുകൾ പുറത്തിറക്കി ;വില വിവരങ്ങൾ നോക്കാം
HIGHLIGHTS

HELIO P35 പ്രോസസറുകളിലാണ് ഇത് പ്രവർത്തിക്കുന്നത്

ഒപ്പോയുടെ ഏറ്റവും പുതിയ OPPO A31 (2020) സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഒപ്പോയുടെ OPPO A31 (2020) എന്ന മോഡലുകൾ .ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .ട്രിപ്പിൾ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .11,490 രൂപയാണ് ഇതിന്റെ വില വരുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

OPPO A31 (2020)-സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ,6.5 ഇഞ്ചിന്റെ HD+ വാട്ടർ ഡ്രോപ്പ് സ്റ്റൈൽ Notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് പുറത്തിറങ്ങിയിരിക്കുന്നത് .720 x 1,600 പിക്സൽ റെസലൂഷനും കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Corning Gorilla Glass 3 ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .പ്രോസസ്സറുകളെക്കുറിച്ചു പറയുകയാണെങ്കിൽ MediaTek Helio P35 SoC ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .

4ജിബിയുടെ റാംമുകളിൽ കൂടാതെ 6 ജിബിയുടെ റാംമുകളിൽ & 128 ജിബിയുടെ വരെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നതാണു് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് . 12MP പ്രൈമറി സെൻസറുകൾ  + 2MP ഡെപ്ത് സെൻസറുകൾ  + 2MP മാക്രോ ലെൻസുകൾ എന്നിവ പിന്നിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

4230mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .4G VoLTE, Wi-Fi, Bluetooth v5.0, GPS/ A-GPS, MicroUSB, കൂടാതെ  3.5mm ഹെഡ് ഫോൺ എന്നിവയും ഇതിന്റെ മറ്റു സവിശേഷതകളാണ് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ  11,490 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക്  13,990 രൂപയും ആണ് വില .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo