ലോക്ക്ഡൗൺ പ്രമാണിച്ചു 10000 രൂപയുടെ സ്മാർട്ട് ഫോൺ 799 രൂപയ്ക്ക് ;നഷ്ടമായത് അരലക്ഷം രൂപ

ലോക്ക്ഡൗൺ പ്രമാണിച്ചു 10000 രൂപയുടെ സ്മാർട്ട് ഫോൺ 799 രൂപയ്ക്ക് ;നഷ്ടമായത് അരലക്ഷം രൂപ
HIGHLIGHTS

ഓൺലൈനിൽ കൂടി നഷ്ടമായത് അരലക്ഷം രൂപ

കേരളത്തിലാണ് ഇ സംഭവം നടന്നിരിക്കുന്നത്

50000 രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്

തൃശ്ശൂർ ,കേരളം ;ഇപ്പോൾ ഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾ ധാരാളമായി നടക്കുന്നുണ്ട് .അതിൽ അറിഞ്ഞോ അറിയാതയോ നമ്മൾ അകപ്പെട്ടുപോകുന്നുമുണ്ട് .എന്നാൽ ഇപ്പോൾ കേരളത്തിൽ നടന്ന ഒരു സംഭവമാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയായിലും എല്ലാം ചർച്ചാവിഷയം ആയിരിക്കുന്നെ .സോഷ്യൽ മീഡിയായിയിലെ പരസ്യം കണ്ടാണ് ഇത്തരത്തിൽ ഒരു ചതി ഗുരുവായൂർ സ്വദേശിനിയ്ക്ക് പറ്റിയിരിക്കുന്നത് .

ലോക്ക് ഡൗൺ പ്രമാണിച്ചു 10000 രൂപയുടെ സ്മാർട്ട് ഫോൺ ഇപ്പോൾ വെറും 799 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു എന്ന പരസ്യത്തെ തുടർന്ന് അത് ഓർഡർ ചെയ്യുവാൻ ശ്രമിക്കുന്നതിനിടയിൽ ആണ് യുവതിയ്ക്ക് ഏകദേശം അര ലക്ഷത്തോളോം രൂപ ഇപ്പോൾ നഷ്ടമായിരിക്കുന്നത് .നിലവിലെ ഓൺലൈൻ വെബ് സൈറ്റുകൾ എന്ന് തോന്നിക്കുന്നതുപോലെയുള്ള വ്യാജ ഓൺലൈൻ വെബ് സൈറ്റിൽ നിന്നാണ് ഇത്തരത്തിൽ പറ്റിക്കപ്പെട്ടിരിക്കുന്നത് .

ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വരുന്ന വ്യാജ പരസ്യങ്ങൾ കണ്ടു ഒന്നും നോക്കാതെ അതിൽ ക്ലിക്ക് ചെയ്താൽ നമ്മുടെ മുഴുവൻ വിവരങ്ങളും ഇത്തരത്തിൽ വ്യാജന്മാർക്ക് എടുക്കുവാൻ സാധിക്കുന്നതാണ് .OTP കൂടാതെ പാസ്സ്‌വേർഡ് എന്നിവ നൽകാതെയാണ് ഇത്തരത്തിൽ യുവതിയ്ക്ക് പണം നഷ്ടപ്പെട്ടിരിക്കുന്നത് .തുടർന്ന് ബാങ്കിൽ അന്ന്വേഷിച്ചപ്പോളാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നതും .

വ്യാജൻമാർ വളരെ വിദഗ്ധൻമാർ ആണ് ,അതുകൊണ്ടു തന്നെ ഓൺലൈൻ വഴി ഇത്തരത്തിൽ ഉള്ള വ്യാജ പാരസ്യങ്ങളോ മറ്റോ കണ്ടാൽ അതിനെ തീർത്തും ഒഴിവാക്കേണ്ടതാണ് .നിങ്ങളുടെ ബാങ്കിന്റെ സ്വകാര്യ പിൻ നമ്പറുകളോ കൂടാതെ വൺ ടൈം പാസ്സ്‌വേർഡ് (OTP ) എന്നിവയോ മറ്റാർക്കും കൈമാറുവാൻ പാടുള്ളതല്ല . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo