ONEPLUS വയർലെസ്സ് WARP CHARGE 30 എത്തി ;വില 3,990 രൂപ

Updated on 29-Apr-2020
HIGHLIGHTS

വൺപ്ലസ്സിന്റെ പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കി

വൺപ്ലസിന്റെ 8 സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയതിനു പിന്നാലെ ഇപ്പോൾ ഇതാ പുതിയ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ONEPLUS WARP CHARGE 30 വയർലെസ്സ് ചാർജിംഗ് ഡോക്ക് ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുന്നത് .ഈ ഉത്പന്നങ്ങളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 3990 രൂപയാണ് .എന്നാൽ OnePlus 8 സീരിയസ്സ് സ്മാർട്ട് ഫോണുകളും കൂടാതെ വയർലെസ്സ് WARP CHARGE 30 ഉത്പന്നങ്ങളും ലോക്ക് ഡൗണിനു ശേഷം സെയിലിനു എത്തുന്നതായിരിക്കും .

വൺപ്ലസ് 8 -സവിശേഷതകൾ 

6.55 ഇഞ്ചിന്റെ FHD+ Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം HDR10+ സെർട്ടിഫികേഷനുകളും അതുപ്പോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .അടുത്തതായി എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകളുടെ പ്രവർത്തനം തന്നെയാണ് .Snapdragon 865 പ്രൊസസ്സറുകളിലാണ് വൺപ്ലസ്സിന്റെ 8 ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

വൺപ്ലസ്സിന്റെ 8 സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിലാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 12 ജിബിയുടെ റാം ,കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

വൺ പ്ലസ് 8 ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് ഇതിനുള്ളത് .അതുപോലെ  16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4300mAhന്റെ ( Warp Charge 30T (5V/ 6A)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :