വൺപ്ലസ്സിന്റെ പുതിയ 43ഇഞ്ച് 4K ടെലിവിഷനുകളുടെ സെയിൽ ആരംഭിച്ചു

വൺപ്ലസ്സിന്റെ പുതിയ 43ഇഞ്ച് 4K ടെലിവിഷനുകളുടെ സെയിൽ ആരംഭിച്ചു
HIGHLIGHTS

OnePlus TV Y1S Pro ടെലിവിഷനുകളുടെ സെയിൽ ആരംഭിച്ചു

ആമസോണിലൂടെ ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു

വൺപ്ലസ്സിന്റെ പുതിയ ടെലിവിഷനുകൾ ഇതാ സെയിലിനു എത്തിയിരിക്കുന്നു .OnePlus TV Y1S Pro എന്ന ടെലിവിഷനുകളാണ് ഇപ്പോൾ വിപണിയിൽ സെയിലിനു എത്തിയിരിക്കുന്നത്  .ഈ ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ട ഒന്നാണ് ഇതിന്റെ 4K HDR10+ സപ്പോർട്ട് എന്നത് .ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ഈ OnePlus TV Y1S Pro ടെലിവിഷനുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

OnePlus TV Y1S Pro  

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ OnePlus TV 43 Y1S Pro മോഡലുകൾ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 3840 x 2160 പിക്സൽ റെസലൂഷനും  HDR10+ സപ്പോർട്ടും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .24W സ്പീക്കറുകളാണ് ഇതിനു നൽകിയിരിക്കുന്നത് .

അതുപോലെ തന്നെ മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾ  Android 10 TV ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ഓൺലൈൻ സ്‌ട്രീമിംഗ്‌ പ്ലാറ്റ്‌ഫോമുകൾ ( Netflix, Amazon Prime Video കൂടാതെ  YouTube) ഇതിൽ സപ്പോർട്ട് ആകുന്നതാണ് .ഗെയിമിങ്ങിനു അനിയോജ്യമായ ഒരു ടെലിവിഷൻ കൂടിയാണിത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾ 2 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ സ്റ്റോറേജുകളിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത് .Chromecast. 3x HDMI 2.1 (one with eARC), 2x USB 2.0, 1x RJ45, 1x RF, 1x AV input, 1x optical in, dual-band Wi-Fi, Bluetooth 5.0 എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .വില നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകളുടെ വിപണിയിലെ വില വരുന്നത് 29999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo