വിലയിൽ ഞെട്ടിച്ചുകൊണ്ട് വൺപ്ലസ് ടിവി 16499 രൂപയ്ക്ക് പുറത്തിറക്കി

Updated on 24-Feb-2022
HIGHLIGHTS

വൺപ്ലസ്സിന്റെ പുതിയ ടെലിവിഷനുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു

OnePlus TV Y1S സീരിസ്സ് ആണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്

വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകളും കൂടാതെ പുതിയ ടെലിവിഷനുകളും ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .വൺപ്ലസ് നോർഡ് CE 2 5ജി ഫോണുകൾ കൂടാതെ  OnePlus TV Y1S കൂടാതെ  Y1S Edge എന്നി ടെലിവിഷനുകൾ എന്നിവയാണ് വിപണിയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .32 ഇഞ്ചിന്റെ കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വരെ ടെലിവിഷനുകൾ വിപണിയിൽ അവതരിപ്പിച്ചരിക്കുന്നു .ഫോണുകളുടെയും ടെലിവിഷനുകളുടെയും സവിശേഷതകൾ നോക്കാം .

OnePlus TV Y സീരിസ്സ്

രണ്ടു മോഡലുകളിൽ ഇത് വിപണിയിൽ ഇപ്പോൾ എത്തിയിരിക്കുന്നു .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ എന്നിങ്ങനെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ടെലിവിഷനുകൾ HDR10+ സപ്പോർട്ട് കൂടാതെ 64 ബിറ്റ് പ്രോസ്സസറുകൾ എന്നിവയിലാണ് എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Android TV 11 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം നടക്കുന്നത് .16499 രൂപ മുതലാണ് ഇതിന്റെ വിപണിയിലെ വില ആരംഭിക്കുന്നത് .

ONEPLUS NORD CE 2 5G

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6.43-inch AMOLED ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റ് ,HDR10+ സർട്ടിഫിക്കേഷൻ ,Gorilla Glass 5 എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Dimensity 900 പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4500mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നതാണ് .23,999 രൂപ മുതലാണ് ഈ ഫോണുകളുടെ വില ആരംഭിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :