വൺപ്ലസ്സിന്റെ പുതിയ ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Updated on 04-Apr-2022
HIGHLIGHTS

OnePlus TV Y സീരിസ്സ് ടെലിവിഷനുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ആമസോണിൽ ആണ് ഈ ടെലിവിഷനുകൾ സെയിലിനു എത്തുക

ഇന്ത്യൻ വിപണിയിൽ വൺപ്ലസ്സിന്റെ പുതിയ ഉത്പന്നങ്ങൾ ഇതാ പുറത്തിറങ്ങുന്നു .OnePlus TV Y Series 43 Y1S Pro മോഡലുകളാണ് ആണ് ഇനി വിപണിയിൽ പുറത്തിറങ്ങുന്നത് .ഇപ്പോൾ ഒഫീഷ്യൽ ട്വിറ്റർ വഴി തന്നെ ഈ കാര്യം അറിയിച്ചിരിക്കുന്നു .മാർച്ച് 31 നു ആയിരുന്നു വൺപ്ലസ് 10 പ്രൊ ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .

എന്നാൽ ഈ 43 Y1S Pro ടെലിവിഷനുകൾ വൺപ്ലസ് 10 പ്രൊ ഫോണുകൾക്ക് ഒപ്പം വിപണിയിൽ പുറത്തിറങ്ങും എന്നാണ് ലഭിച്ചിരുന്ന വിവരങ്ങൾ .ഉടൻ തന്നെ ഈ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .അതുപോലെ തന്നെ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെയാണ് സെയിലിനു എത്തുന്നത് .

ONEPLUS Y1S PRO 43 SPECS AND FEATURES (EXPECTED)

 

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ ടെലിവിഷനുകളിൽ 43 ഇഞ്ചിന്റെ  “bezel-less” യിൽ തന്നെയാണ് വിപണിയിൽ എത്തുക എന്നാണ് സൂചനകൾ .അതുപോലെ തന്നെ HDR10 സപ്പോർട്ടും ഈ ടെലിവിഷനുകൾക്ക് ലഭിക്കുന്നതാണ് .മറ്റൊരു പ്രതീക്ഷിക്കുന്ന സവിശേഷതയാണ് 24W സൗണ്ട് സിസ്റ്റം .Android 10 OS, 2 USB പോർട്ടുകൾ , 3 HDMI പോർട്ടുകൾ , ഡ്യൂവൽ ബാൻഡ് WiFi, 2GB RAM, കൂടാതെ  8GB സ്റ്റോറേജുകൾ എന്നിവ പ്രതീക്ഷിക്കാവുന്നതാണ് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :