വൺപ്ലസ്സിന്റെ ഏറ്റവും പുതിയ രണ്ടു ടെലിവിഷനുകൾ പുറത്തിറക്കി ;വില ?

Updated on 27-Sep-2019
HIGHLIGHTS

TV 55 Q1 Pro കൂടാതെ Q1 എന്നി മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്

വൺപ്ലസ്സിന്റെ ഏറ്റവും പുതിയ വൺപ്ലസ് 7T എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുകയാണ് .കൂടാതെ വൺപ്ലസ്സിന്റെ പുതിയ ടെലിവിഷനുകളും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ഈ രണ്ടു ഉത്പന്നങ്ങളും നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .37999 രൂപമുതലാണ് സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് എങ്കിൽ ടെലിവിഷനുകൾക്ക്  99,900 രൂപ വരെയാണ് വില വരുന്നത് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 55 ഇഞ്ചിന്റെ 4K QLED ഡിസ്‌പ്ലേയിലാണ് ഈ രണ്ടു മോഡലുകളും വിപണിയിൽ എത്തിയിരിക്കുന്നത് .ഡിസ്‌പ്ലേയുടെ സവിശേഷതകളിൽ OnePlus TV 55 Q1 Pro മോഡലുകൾക്ക് 50W സൗണ്ട് ബാർ സിസ്റ്റം നൽകിയിരിക്കുന്നു .എന്നാൽ ONEPLUS TV Q1 മോഡലുകൾക്ക് 50W സിസ്റ്റം ഉണ്ടെങ്കിൽ കൂടിയും സൗണ്ട് ബാർ സ്പീക്കറുകൾ ONEPLUS TV Q1 ടെലിവിഷനുകൾക്ക് ഇല്ല .കൂടാതെ HDR10 സപ്പോർട്ടും ഇത് കാഴ്ചവെക്കുന്നുണ്ട് .

95.7 % സ്ക്രീൻ ബോഡി റെഷിയോയാണ് ഇതിന്റെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത് .2.4 GHz/5 GHz 802.11 a/b/g/n/ac Wi-Fi, Bluetooth 5.0 BLE കൂടാതെ 4 HDMI പോർട്ടുകൾ കൂടാതെ മൂന്നു USB പോർട്ടുകൾ ,ഒരു USB Type-C ,USB 3.0 കൂടാതെ മറ്റു പല അപ്പാടേഷനുകളും ഇതിനുണ്ട് .Q1 Pro മോഡലുകൾക്ക് 50W പവർ ഔട്ട് പുട്ടും കൂടാതെ 6 സ്പീക്കറുകളും ആണ് ഉള്ളത് .

എന്നാൽ ONEPLUS TV Q1  മോഡലുകൾക്ക്  50Wഔട്ട്പുട്ട് ഉണ്ടെങ്കിൽ കൂടിയും 4 സ്പീക്കറുകൾ മാത്രമാണുള്ളത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ONEPLUS TV Q1 പ്രൊ  മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ  99,900 രൂപയും കൂടാതെ ONEPLUS TV Q1 മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 69,990 രൂപയും ആണ് വില വരുന്നത് .നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :