OnePlus TV 50 Y1S Pro ടെലിവിഷനുകൾ ഇതാ വിപണിയിൽ എത്തി
4Kഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ടെലിവിഷനുകൾ വിപണിയിൽ എത്തിയിരിക്കുന്നത്
വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ടെലിവിഷനുകൾ ഇതാ വിപണിയിൽ എത്തിയിരിക്കുന്നു . OnePlus TV 50 Y1S Pro എന്ന ടെലിവിഷനുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ സ്മാർട്ട് ടെലിവിഷനുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ടെലിവിഷനുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ടെലിവിഷനുകൾ 50 ഇഞ്ചിന്റെ 4K UHD ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ HDR10+, HDR10 സപ്പോർട്ടും ഈ ടെലിവിഷനുകൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ഈ ടെലിവിഷനുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ആണ് .
Android TV 10.0 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ എല്ലാം ഓൺലൈൻ സ്‌ട്രീമിംഗ് സപ്പോർട്ടും കൂടാതെ ഗൂഗിൾ പ്ലേ സ്റ്റോർ എന്നി ഓപ്‌ഷനുകളും വൺപ്ലസ്സിന്റെ ഈ ടെലിവിഷനുകളിൽ ലഭിക്കുന്നതാണ് .Dolby Audio സിസ്റ്റം ഇതിൽ എടുത്തു പറയേണ്ട ഒന്നാണ് .
വില നോക്കുകയാണെങ്കിൽ ഈ OnePlus TV 50 Y1S പ്രൊ സ്മാർട്ട് ടെലിവിഷനുകളുടെ വിപണിയിലെ വില വരുന്നത് 32,999 രൂപയാണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ കൂടാതെ വൺപ്ലസ്സിന്റെ ഒഫീഷ്യൽ സൈറ്റ് ആയ OnePlus.in എന്നി സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .