വൺപ്ലസിന്റെ ഏറ്റവും പുതിയ OnePlus Nord എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .6 ജിബിയുടെ റാം വേരിയന്റുകൾ മുതൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ക്വാഡ് പിൻ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ജൂലൈ 22 മുതൽ പ്രീ ബുക്കിങ്ങും കൂടാതെ ജൂലൈ 28നു ഫ്ലാഷ് സെയിലിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .അതുപോലെ തന്നെ 5G ടെക്ക്നോളജിയും ഇത് നൽകുന്നുണ്ട് .
OnePlus Nord സവിശേഷതകൾ നോക്കാം
6.44 ഇഞ്ചിന്റെ full-HD+ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Fluid AMOLED ഡിസ്പ്ലേയ്ക്ക് ഒപ്പം തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Android 10-based OxygenOS 10.5 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Snapdragon 765G പ്രൊസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .
മൂന്നു വേരിയന്റുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാംമ്മിൽ അതുപോലെ തന്നെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗെയിം കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .
ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 48 മെഗാപിക്സൽ (Sony IMX586 primary sensor) +8 മെഗാപിക്സൽ (secondary sensor with an f/2.25 ultra-wide-angle lens ) + 2 മെഗാപിക്സൽ (macro shooter) + 5 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ സെല്ഫിയിലിലും മികച്ചു തന്നെ നിൽക്കുന്നു .32 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യൂവൽ സെൽഫി ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .
കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 4,115mAh ന്റെ ബാറ്ററി ലൈഫും അതുപോലെ തന്നെ 30T ഫാസ്റ്റ് ചാർജിംഗ് ഇതിനു സപ്പോർട്ട് ആണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 24999 രൂപയും കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rs. 27,999 രൂപയും കൂടാതെ 12 ജിബി 256 ജിബി വേരിയന്റുകൾക്ക് 29999 രൂപയും ആണ് വില വരുന്നത് .