6 ക്യാമറകളിൽ ONEPLUS NORD സ്മാർട്ട് ഫോണുകൾ നാളെ പുറത്തിറങ്ങുന്നു

Updated on 20-Jul-2020
HIGHLIGHTS

SNAPDRAGON 765G പ്രോസസറുകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ

SNAPDRAGON 765G പ്രോസസറുകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ

ജൂലൈ 21 നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തും

ഇതിന്റെ ഫസ്റ്റ് ലുക്ക് പിക്ച്ചറുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ പുറത്തിറക്കിയിരിക്കുന്നു .എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ ഇപ്പോൾ ലീക്ക് ആയിരിക്കുന്നു .ലീക്ക് ആയ ഫീച്ചറുകൾ എന്തൊക്കെയെന്ന് നോക്കാം .6.55 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് എത്തുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .

ഡ്യൂവൽ പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ Qualcomm Snapdragon 765G പ്രോസ്സസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 6 ജിബിയുടെ റാം അതുപോലെ തന്നെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം ക്വാഡ്  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് പുറത്തിറങ്ങുന്നത്  .കൂടാതെ ഡ്യൂവൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

48  മെഗാപിക്സൽ + 8  മെഗാപിക്സൽ + 5  മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സൽ +അൾട്രാ മെഗാപിക്സൽ ഡ്യൂവൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

4,300mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ ഈ സ്മാർട്ട് ഫോണുകൾ 25000 രൂപ റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ആണ് എന്നാണ് .ജൂലൈ 21 നു പുറത്തിറങ്ങുന്നതാണ് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :