സ്റ്റൈലിഷ് ഡിസൈനിൽ വൺപ്ലസ് നോർഡ് സ്മാർട്ട് ഫോണുകൾ എത്തുന്നു

സ്റ്റൈലിഷ് ഡിസൈനിൽ വൺപ്ലസ് നോർഡ് സ്മാർട്ട് ഫോണുകൾ എത്തുന്നു
HIGHLIGHTS

SNAPDRAGON 765G പ്രോസസറുകളിലാണ് പുറത്തിറങ്ങുന്നത്

കൂടാതെ 64 മെഗാപിക്സൽ ക്യാമറകളും ഇതിനുണ്ട് എന്നാണ് സൂചകൾ

വൺപ്ലസ് പുറത്തിറക്കുന്ന പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങുന്നു .ONEPLUS NORD എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നത് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി SNAPDRAGON 765G പ്രോസ്സസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുമെന്നാണ് സൂചനകൾ .

ഇതിന്റെ ഫസ്റ്റ് ലുക്ക് പിക്ച്ചറുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ പുറത്തിറക്കിയിരിക്കുന്നു .എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ ഇപ്പോൾ ലീക്ക് ആയിരിക്കുന്നു .ലീക്ക് ആയ ഫീച്ചറുകൾ എന്തൊക്കെയെന്ന് നോക്കാം .6.55 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് എത്തുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .

ഡ്യൂവൽ പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ Qualcomm Snapdragon 765G പ്രോസ്സസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 6 ജിബിയുടെ റാം അതുപോലെ തന്നെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

64 മെഗാപിക്സൽ + 16 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സൽ +8 മെഗാപിക്സൽ ഡ്യൂവൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .4,300mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo