വൺപ്ലസ്സിന്റെ ഈ വർഷം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു OnePlus Nord CE 2 എന്ന സ്മാർട്ട് ഫോണുകൾ .25000 രൂപ റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണിത് .എന്നാൽ ഇപ്പോൾ ഇതാ OnePlus Nord CE 2 ലൈറ്റ് എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .OnePlus Nord CE 2 ലൈറ്റ് എന്ന സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 695 പ്രോസ്സസറുകളിൽ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ .അതുപോലെ തന്നെ 20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകൾ ആയിരിക്കും ഇത് .അതുപോലെ തന്നെ വൺപ്ലസ്സിന്റെ 10R എന്ന സ്മാർട്ട് ഫോണുകൾ ഏപ്രിൽ 28നു വിപണിയിൽ എത്തുന്നതാണ് .ഈ ഫോണുകൾക്ക് ഒപ്പം നോർഡ് ലൈറ്റ് ഫോണുകളും പ്രതീക്ഷിക്കാം .
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6.43-inch AMOLED ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റ് ,HDR10+ സർട്ടിഫിക്കേഷൻ ,Gorilla Glass 5 എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Dimensity 900 പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4500mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നതാണ് .23,999 രൂപ മുതലാണ് ഈ ഫോണുകളുടെ വില ആരംഭിക്കുന്നത് .