വൺപ്ലസ് നോർഡ് CE പൊട്ടിത്തെറിച്ചെന്നു ഉപഭോക്താവിന്റെ പരാതി

Updated on 10-Jan-2022
HIGHLIGHTS

വൺപ്ലസ് നോർഡ് CE ഫോണുകൾ പൊട്ടിത്തെറിച്ചെന്നു വീണ്ടും പരാതി

ദുഷ്യന്ത് ഗോസാമ്മി എന്ന ഉപഭോക്താവാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്

വൺപ്ലസിന്റെ 2020 ൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു വൺപ്ലസ് നോർഡ് CE എന്ന സ്മാർട്ട് ഫോണുകൾ .ഇന്ത്യൻ വിപണിയിൽ മഴ വാണിജ്യം നേടിയ ഒരു ഫോൺ കൂടിയായിരുന്നു ഇത് .എന്നാൽ ഇപ്പോൾ  ദുഷ്യന്ത് ഗോസാമ്മി എന്ന വൺപ്ലസ് നോർഡ് CE  ഉപഭോക്താവ് അയാളുടെ ഫോൺ പൊട്ടിത്തെറിച്ചെന്ന പരാതിയുമായാണ് എത്തിയിരിക്കുന്നത് .

ട്വിറ്ററിലൂടെയും കൂടാതെ  LinkedIn പോസ്റ്റ് വഴിയുമായിരുന്നു ഈ കാര്യം അറിയിച്ചിരിക്കുന്നത് .6 മാസ്സങ്ങൾക്ക് മുൻപ് ആയിരുന്നു ദുഷ്യന്ത് ഗോസാമ്മി ഈ സ്മാർട്ട് ഫോൺ വാങ്ങിയിരുന്നത് .ജനുവരി2 നു ആയിരുന്നു ഈ സംഭവം നടന്നിരുന്നത് .ഫോൺ ചൂടാകുന്നത് ശ്രദ്ധയിൽ പെട്ട ഉപഭോക്താവിന്റെ മുന്നിൽ വെച്ചായിരുന്നു സംഭവവും നടന്നിരുന്നത് .

ഇത് ആദ്യമായിട്ടല്ല വൺപ്ലസ് നോർഡ് ഫോണുകൾ പൊട്ടിത്തെറിക്കുന്നത് .ഇതിനു മുൻപും കൃത്യമായി പറഞ്ഞാൽ 2021 സെപ്റ്റംബർ മാസ്സത്തിലും ഇത്തരത്തിൽ വൺപ്ലസ് നോർഡ് ഫോണുകൾ പൊട്ടിത്തെറിച്ച സംഭവം ഉണ്ടായിട്ടുണ്ട് .Dushyant Giri Goswami എന്ന ഉപഭോക്താവ് ട്വിറ്ററിലൂടെ തന്നെ ഇന്ത്യയുടെ വൻപ്ലസ് മേധാവിക്കും കൂടാതെ വൺപ്ലസ് ഫൗണ്ടർ  Pete Lau നു എ കാര്യം ടാഗ് ചെയ്തിട്ടുണ്ട് .    

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :