വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു
OnePlus Nord CE 2 5G ഫോണുകളാണ് വിപണിയിൽ എത്തുന്നത്
ഫെബ്രുവരി 17 നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതാണ്
ഇന്ത്യൻ വിപണിയിൽ വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു . OnePlus Nord CE 2 5G എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രാകാരം ഈ OnePlus Nord CE 2 5G സ്മാർട്ട് ഫോണുകൾ ഫെബ്രുവരി 17 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും എന്നാണ് .അതുപോലെ തന്നെ വൺപ്ലസിന്റെ ഒരു ടെലിവിഷൻ കൂടി ഇതിനോടൊപ്പം ഇന്ത്യൻ വിപണിയിൽ എത്തുന്നുണ്ട് . OnePlus TV Y1S ആണ് ഇതിനൊപ്പം പ്രതീക്ഷിക്കുന്നത് .
ഇതിന്റെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.4-inch AMOLED ഡിസ്‌പ്ലേയിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .HDR10+ സെർട്ടിഫികേഷനും കൂടാതെ 90Hz റിഫ്രഷ് റേറ്റും ഈ OnePlus Nord CE 2 5G സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .
ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ OnePlus Nord CE 2 5G സ്മാർട്ട് ഫോണുകൾ MediaTek Dimensity 900 പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം എന്നാണ് .അതുപോലെ തന്നെ 64 മെഗാപിക്സലിന്റെ ക്യാമറകളും ഈ OnePlus Nord CE 2 5G സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .
64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 4500mAhന്റെ ബാറ്ററി ലൈഫും ഈ OnePlus Nord CE 2 5G സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .