ജൂലൈ 27 നു ഈ സ്മാർട്ട് ഫോണുകൾ എത്തും എന്നാണ് സൂചനകൾ
വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .OnePlus Nord 2T എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഇനി പ്രതീക്ഷിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ OnePlus Nord 2Tഎന്ന സ്മാർട്ട് ഫോണുകൾ ജൂലൈ 27 നു വിപണിയിൽ പുറത്തിറങ്ങും എന്നാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന വില ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .28,999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വില പ്രതീക്ഷിക്കുന്നത് .
OnePlus Nord 2T Specs and Features
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.43-inch FHD+ 90Hz ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek’s Dimensity 1300 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ OnePlus Nord 2T സ്മാർട്ട് ഫോണുകൾ Android 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പ്രവർത്തനം നടക്കുന്നത് .5G, 4G LTE, dual-band WiFi 6, Bluetooth 5.2, GPS എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .EUR 399 (~Rs 32,700) രൂപയാണ് വില വരുന്നത് .