വിലകുറഞ്ഞ വൺപ്ലസ് ഫോണുകൾ വീണ്ടും ഇന്ത്യൻ വിപണിയിൽ ഇതാ

വിലകുറഞ്ഞ വൺപ്ലസ് ഫോണുകൾ വീണ്ടും ഇന്ത്യൻ വിപണിയിൽ ഇതാ
HIGHLIGHTS

OnePlus Nord 2T ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഈ മാസ്സം തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം

കഴിഞ്ഞ മാസ്സം ലോക വിപണിയിൽ അവതരിപ്പിച്ച ഒരു വൺപ്ലസ് സ്മാർട്ട് ഫോൺ ആയിരുന്നു OnePlus Nord 2T എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങുന്നു .OnePlus Nord 2T എന്ന സ്മാർട്ട് ഫോണുകൾ ഈ മാസ്സം തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .MediaTek’s Dimensity 1300 പ്രോസ്സസറുകളിൽ ആയിരുന്നു ഈ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .30000 രൂപ റെയ്ഞ്ചിൽ തന്നെ പ്രതീക്ഷിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .

OnePlus Nord 2T Specs and Features

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.43-inch FHD+ 90Hz ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek’s Dimensity 1300 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ OnePlus Nord 2T സ്മാർട്ട് ഫോണുകൾ Android 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പ്രവർത്തനം നടക്കുന്നത് .5G, 4G LTE, dual-band WiFi 6, Bluetooth 5.2, GPS എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .EUR 399 (~Rs 32,700) രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo