വൺപ്ലസിന്റെ നോർഡ് 2T സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു ?

വൺപ്ലസിന്റെ നോർഡ് 2T സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു ?
HIGHLIGHTS

വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതായി സൂചനകൾ

OnePlus Nord 2T ഫോണുകളാണ് വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത്

വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നതായി സൂചനകൾ . OnePlus Nord 2T സ്മാർട്ട് ഫോണുകളാണ് ഇനി വിപണിയിൽ പ്രതീക്ഷിക്കുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളും മറ്റും ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .അതുപോലെ തന്നെ പിക്ക്ച്ചറുകളും ഇപ്പോൾ ഓൺലൈനിൽ എത്തിയിരിക്കുന്നു .വരും മാസ്സങ്ങളിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

ONEPLUS NORD 2T SPECS AND FEATURES (LEAKED)

OnePlus Nord 2T

ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ  MediaTek Dimensity 1300 പ്രോസ്സസറുകളിൽ തന്നെ പുറത്തിറങ്ങും എന്നാണ് .അതുപോലെ തന്നെ  Android 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുക .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന ഒന്നാണ്  80W SuperVOOC ചാർജറുകൾ .

Nord 2T live image

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ  6.43 Inch 90Hz Fluid AMOLED ഡിസ്‌പ്ലേയിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ONEPLUS NORD 2T സ്മാർട്ട് ഫോണുകളിൽ 50MP Sony IMX766 OIS+ 8MP ultrawide+ 2MP B&W ക്യാമറകൾ തന്നെയാണ് പ്രതീക്ഷിക്കുന്നത് .

അതുപോലെ തന്നെ 4500mAhന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .പ്രതീക്ഷിക്കുന്ന വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 8+128 വേരിയന്റുകൾക്ക്  $399 (ഏകദേശം  ~₹30,703 ) രൂപയാണ് പ്രതീക്ഷിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo