അമ്പരിപ്പിക്കുന്ന വില ;വൺപ്ലസ് നോർഡ് 2T 5G ഇന്ത്യയിൽ എത്തി

അമ്പരിപ്പിക്കുന്ന വില ;വൺപ്ലസ് നോർഡ് 2T 5G ഇന്ത്യയിൽ എത്തി
HIGHLIGHTS

ONEPLUS NORD 2T സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

28999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത്

വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു  .OnePlus Nord 2T എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഇപ്പോൾ എത്തിയിരിക്കുന്നത്.12 ജിബിയുടെ റാം വേരിയന്റുകൾ വരെ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .28999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില ആരംഭിക്കുന്നത് .OnePlus Nord 2T എന്ന സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

OnePlus Nord 2T Specs and Features

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.43-inch FHD+ 90Hz ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek’s Dimensity 1300 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം മുതൽ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ OnePlus Nord 2T സ്മാർട്ട് ഫോണുകൾ Android 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പ്രവർത്തനം നടക്കുന്നത് .5G, 4G LTE, dual-band WiFi 6, Bluetooth 5.2, GPS എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4500mAhന്റെ ബാറ്ററി കരുത്തിലാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 80W സൂപ്പർ VOOC ഫാസ്റ്റ് ചാർജിങും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയ മോഡലുകൾക്ക് 28999 രൂപയും കൂടാതെ 12 ജിബിയുടെ റാം വേരിയന്റുകൾക്ക് 33999 രൂപയും ആണ് വില വരുന്നത് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo