വൺപ്ലസ് നോർഡ് 2T ഫോണുകളുടെ ലീക്ക് ആയ ഫീച്ചറുകൾ

വൺപ്ലസ് നോർഡ് 2T ഫോണുകളുടെ ലീക്ക് ആയ ഫീച്ചറുകൾ
HIGHLIGHTS

വൺപ്ലസ്സിന്റെ പുതിയ ഫോണുകൾ വിപണിയിൽ ഉടൻ പ്രതീക്ഷിക്കാം

OnePlus Nord 2T കൂടാതെ Nord 2 CE ഫോണുകളാണ് പ്രതീഷിക്കുന്നത്

വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം OnePlus Nord 2T സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകളും റെൻഡറുകളും എല്ലാം ലീക്ക് ആയിരിക്കുന്നു.OnLeaks ആണ് ഇതിന്റെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത് .അത്തരത്തിൽ പുറത്തിറങ്ങിയ ലീക്കുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ  Dimensity 1300പ്രോസ്സസറുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .

ONEPLUS NORD 2T LEAKED SPECIFICATIONS

ഡിസ്‌പ്ലേയുടെ ഫീച്ചറുകളിൽ  6.43-inch Full HD+ ഡിസ്പ്ലേ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 2400×1080 പിക്സൽ റെസലൂഷനും പ്രതീക്ഷിക്കാവുന്നതാണ് .അടുത്തതായി പ്രതീക്ഷിക്കുന്ന ഈ സ്മാർട്ട് ഫോണുകളിൽ MediaTek Dimensity 1300 പ്രോസ്സസറുകളാണ് . Android 12 ൽ തന്നെ ഈ ഫോണുകളും പ്രതീക്ഷിക്കാം .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകൾ കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങും എന്നാണ് സൂചനകൾ .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകളിൽ 50 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകൾ പ്രതീക്ഷിക്കാം .

50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .4,500mAhന്റെ (80W SuperVOOC ) ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന ഒരു ഫീച്ചർ തന്നെയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo