വൺപ്ലസിന്റെ പുതിയ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി
വൺപ്ലസിന്റെ പുതിയ ടെലിവിഷനുകൾ പുറത്തിറക്കി
32 ഇഞ്ച് ,43 ഇഞ്ച് കൂടാതെ 55 ഇഞ്ചിന്റെ ടെലിവിഷനുകളാണ് എത്തിയിരിക്കുന്നത്
12999 രൂപ മുതലാണ് വില ആരംഭിക്കുന്നത്
വൺപ്ലസിന്റെ പുതിയ ടെലിവിഷനുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിലും പുറത്തിറക്കിയിരിക്കുന്നു .മിഡ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകളാണ് ഇപ്പോൾ വൺപ്ലസ് പുറത്തിറക്കിയിരിക്കുന്നത് .32 ഇഞ്ചിന്റെ കൂടാതെ 43 ഇഞ്ചിന്റെ കൂടാതെ 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഇപ്പോൾ വൺപ്ലസ് ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .55 ഇഞ്ചിന്റെ ടെലിവിഷനുകൾ 4K HDR TV സപ്പോർട്ടോടുകൂടിയാണ് വിപണിയിൽ എത്തിയിരിക്കുന്നത് .
ONEPLUS Y SERIES TV SPECIFICATIONS AND FEATURES
ഇപ്പോൾ ഇന്ത്യയിൽ വൺപ്ലസ് പുറത്തിറക്കിയിരിക്കുന്നത് വൺപ്ലസ് Y കൂടാതെ വൺപ്ലസ് U എന്ന മോഡലുകളിലാണ് .32 ഇഞ്ചിന്റെ കൂടാതെ 43 ഇഞ്ചിന്റെ ഡിസ്പ്ലേ മോഡലുകൾ വൺപ്ലസ് Y എന്ന കാറ്റഗറിയിൽ ആണ് .32 ഇഞ്ച് കൂടാതെ 43 ഇഞ്ച് ഈ രണ്ടു മോഡലുകളും Android 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .കൂടാതെ 20W സൗണ്ട്ഔട്ട് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Google Assistant കൂടാതെ മറ്റു ആപ്ലിക്കേഷനുകളും ഇതിൽ സപ്പോർട്ട് ആകുന്നതാണ് .
വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rs 12,999 രൂപയാണ് വില വരുന്നത് .എന്നാൽ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകൾക്ക് 22,999 രൂപയും ആണ് വിലയാണ് വരുന്നത് .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകൾ ജൂലൈ 5 മുതൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ 43 ഇഞ്ചിന്റെ മോഡലുകൾ ഉടൻ തന്നെ സെയിലിനു എത്തുന്നതായിരിക്കും .
ONEPLUS U 55 ടെലിവിഷനുകൾ 4K HDR സപ്പോർട്ടോടുകൂടിയാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ HDR 10, HDR 10+, HLG, Dolby Vision കൂടാതെ Dolby Atmos എന്നി സപ്പോർട്ട് ONEPLUS U 55 ടെലിവിഷനുകൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ Android TV ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .
ONEPLUS U 55-INCH 4K HDR TV PRICE IN INDIA
ONEPLUS U 55-INCH 4K HDR ടെലിവിഷനുകളുടെ വില വരുന്നത് Rs 49,999 രൂപയാണ് .എന്നാൽ ഇതിന്റെ സെയിലിനെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .