സന്തോഷവാർത്ത ;ബഡ്ജറ്റ് ഫോണുകളുമായി ONEPLUS BILLIE എത്തുന്നു

Updated on 04-Sep-2020
HIGHLIGHTS

വൺപ്ലസിന്റെ വിലകുറഞ്ഞ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

15000 രൂപ റെയിഞ്ചിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം

കൂടാതെ OnePlus 8T എന്ന സ്മാർട്ട് ഫോണുകളും വിപണിയിൽ ഉടനെ പ്രതീക്ഷിക്കാം

വൺ പ്ലസ്സിന്റെ മിഡ് റേഞ്ച് ഫോണുകൾക്ക് പിന്നാലെ 16000 രൂപ മുതൽ പുതിയ ഫോണുകൾ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ .റിപ്പോർട്ടുകൾ പ്രകാരം  ഈ പുതിയ ഫോണുകൾ 16000 രൂപ മുതൽ 20000 രൂപയ്ക്ക് താഴെ നിൽക്കുന്ന സ്മാർട്ട് ഫോണുകൾ ആകുവാനാണ് സാധ്യത .

ബഡ്ജറ്റ് കുറയുന്നതിന് അനുസരിച്ചു ഫീച്ചറുകളിലും മാറ്റങ്ങൾ വരുത്തിയേക്കും .ചിലപ്പോൾ ഇത്തരത്തിൽ 20000 രൂപയ്ക്ക് താഴെ പുറത്തിറക്കുന്ന സ്മാർട്ട് ഫോണുകളിൽ സ്നാപ്ഡ്രാഗൺ 662 പ്രോസ്സസറുകളും ഉണ്ടാകുക .

https://twitter.com/chunvn8888/status/1297577434175246338?ref_src=twsrc%5Etfw

നിലവിൽ വൺപ്ലസ് പുറത്തിറക്കിയ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട് ഫോണുകളാണ് വൺപ്ലസ് നോർഡ് എന്ന സ്മാർട്ട് ഫോണുകൾ .അതുപോലെ തന്നെ OnePlus 8Tഎന്ന സ്മാർട്ട് ഫോണുകളും ഉടൻ തന്നെ വൺപ്ലസ് വിപണിയിൽ എത്തിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ . എന്നാൽ ഇനി പുറത്തിറങ്ങുന്നത് വൺപ്ലസ് നോർഡ് എന്ന സ്മാർട്ട് ഫോണുകളെക്കാളും വിലകുറഞ്ഞ സ്മാർട്ട് ഫോണുകളാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :