വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
OnePlus Ace Racing Edition എന്ന സ്മാർട്ട് ഫോണുകളാണ് പ്രതീക്ഷിക്കുന്നത്
ഈ വർഷം വൺപ്ലസ്സിൽ നിന്നും 30000 രൂപയ്ക്ക് താഴെ 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .എന്നാൽ ഇപ്പോൾ ഇതാ അത്തരത്തിൽ വീണ്ടും മിഡ് റെയ്ഞ്ചിൽ സ്മാർട്ട് ഫോണുകൾ വീണ്ടും പുറത്തിറക്കുന്നു . OnePlus Ace Racing Edition എന്ന സ്മാർട്ട് ഫോണുകളാണ് വൺപ്ലസ് പുറത്തിറക്കുന്നത്.ഈ OnePlus Ace Racing Edition സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .
ONEPLUS ACE RACING EDITION SPECS AND FEATURES
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.59-inch FHD+ IPS LCD ഡിസ്‌പ്ലേയിലാണ് ചൈന വിപണിയിൽ എത്തിയിരുന്നത് .അതുപോലെ തന്നെ MediaTek Dimensity 8100-Max പ്രോസ്സസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓ എസ് പ്രവർത്തനം നടക്കുന്നത് .
ആന്തരീക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .
അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5000mAh ന്റെ (67W charging adapter )ബാറ്ററി കരുത്തിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 1999 yuan (~₹22921) രൂപയാണ് ആരംഭ വില വരുന്നത് .