വൺപ്ലസ്സിന്റെ OnePlus 9RT എന്ന സ്മാർട്ട് ഫോണുകളിൽ പുതിയ അപ്പ്‌ഡേറ്റുകൾ ഇതാ എത്തിയിരിക്കുന്നു .OxygenOS 12 അപ്പ്‌ഡേറ്റുകളാണ് ഇപ്പോൾ OnePlus 9RT ഫോണുകളിൽ ലഭിക്കുന്നത് .ആൻഡ്രോയിഡിന്റെ ഈ പുതിയ അപ്പ്‌ഡേഷനുകൾക്ക് സൈസ് വളരെ കൂടുതലാണ് .5GB വരെയാണ് OxygenOS 12 സൈസ് വരുന്നത് .പുതിയ അപ്പ്‌ഡേറ്റുകൾക്ക് ഒപ്പം മികച്ച ഫീച്ചറുകളും എത്തിയിരിക്കുന്നു .
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.62 ഇഞ്ചിന്റെ AMOLED Full HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും കൂടാതെ HDR10+ സർട്ടിഫികേഷനും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .മറ്റൊരു ഫീച്ചർ എടുത്തു പറയേണ്ടത് ഇതിന്റെ ഗൊറില്ല ഗ്ലാസ് സംരക്ഷണം ആണ് .Gorilla Glass 5 പ്രൊട്ടക്ഷനും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ 12 ജിബിയുടെ റാം 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 16 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ ഡെപ്ത് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ ആരംഭ വില വരുന്നത് 42999 രൂപ മുതലാണ് .ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .