വൺപ്ലസ്സിന്റെ ഈ ഫോണുകളിൽ Android 12 അപ്പ്‌ഡേറ്റ് എത്തി

വൺപ്ലസ്സിന്റെ ഈ ഫോണുകളിൽ Android 12 അപ്പ്‌ഡേറ്റ് എത്തി
HIGHLIGHTS

OnePlus 9RT ഫോണുകളിൽ പുതിയ ആൻഡ്രോയ്ഡ് അപ്പ്‌ഡേറ്റ്

OxygenOS (Android 12) അപ്പ്‌ഡേറ്റുകളാണ് ലഭിക്കുന്നത്

വൺപ്ലസ്സിന്റെ OnePlus 9RT എന്ന സ്മാർട്ട് ഫോണുകളിൽ പുതിയ അപ്പ്‌ഡേറ്റുകൾ ഇതാ എത്തിയിരിക്കുന്നു .OxygenOS 12 അപ്പ്‌ഡേറ്റുകളാണ് ഇപ്പോൾ  OnePlus 9RT ഫോണുകളിൽ ലഭിക്കുന്നത് .ആൻഡ്രോയിഡിന്റെ ഈ പുതിയ അപ്പ്‌ഡേഷനുകൾക്ക് സൈസ് വളരെ കൂടുതലാണ് .5GB വരെയാണ് OxygenOS 12 സൈസ് വരുന്നത് .പുതിയ അപ്പ്‌ഡേറ്റുകൾക്ക് ഒപ്പം മികച്ച ഫീച്ചറുകളും എത്തിയിരിക്കുന്നു .

ONEPLUS 9RT

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.62 ഇഞ്ചിന്റെ  AMOLED Full HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും കൂടാതെ HDR10+ സർട്ടിഫികേഷനും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .മറ്റൊരു ഫീച്ചർ എടുത്തു പറയേണ്ടത് ഇതിന്റെ ഗൊറില്ല ഗ്ലാസ് സംരക്ഷണം ആണ് .Gorilla Glass 5 പ്രൊട്ടക്ഷനും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ  12 ജിബിയുടെ റാം 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 16 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ ഡെപ്ത് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ ആരംഭ വില വരുന്നത് 42999 രൂപ മുതലാണ് .ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo