OnePlus 9RT ഫോണുകൾ ഇതാ 4000 രൂപ ഓഫറിൽ വാങ്ങിക്കാം

Updated on 09-Feb-2022
HIGHLIGHTS

ആമസോണിൽ നിന്നും വൺപ്ലസ് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കാം

ഇപ്പോൾ OnePlus 9RT ഫോണുകൾ ക്യാഷ് ബാക്ക് ഓഫറിൽ വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ വൺപ്ലസ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . OnePlus 9RT എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ആക്സിസ് ബാങ്ക് നൽകുന്ന 4000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ട്രാ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .

ONEPLUS 9RT

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.62 ഇഞ്ചിന്റെ  AMOLED Full HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും കൂടാതെ HDR10+ സർട്ടിഫികേഷനും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .മറ്റൊരു ഫീച്ചർ എടുത്തു പറയേണ്ടത് ഇതിന്റെ ഗൊറില്ല ഗ്ലാസ് സംരക്ഷണം ആണ് .Gorilla Glass 5 പ്രൊട്ടക്ഷനും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ  12 ജിബിയുടെ റാം 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 16 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ ഡെപ്ത് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ ആരംഭ വില വരുന്നത് 42999 രൂപ മുതലാണ് .ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :