വൺപ്ലസ്സിന്റെ ഈ ഫോണുകളിൽ ആൻഡ്രോയിഡ് 12 അപ്‌ഡേറ്റുകൾ
OnePlus 9R ഫോണുകളിൽ ഇതാ ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേറ്റുകൾ
OxygenOS 12 അപ്പ്‌ഡേറ്റുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്
വൺപ്ലസിന്റെ വിപണിയിൽ ലഭ്യമാകുന്ന ഒരു സ്മാർട്ട് ഫോൺ ആണ് OnePlus 9R എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതാണ് .Android 12-based OxygenOS 12 അപ്പ്‌ഡേറ്റുകളാണ് ഇപ്പോൾ OnePlus 9R ഫോണുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് .ഈ പുതിയ അപ്പ്‌ഡേറ്റുകൾ ലഭിക്കുന്നതോടെ ഫോണിൽ പല മാറ്റങ്ങൾ വരുന്നതായിരിക്കും .ഡാർക്ക് മോഡ് ,സിസ്റ്റം ,ഗാലറി അടക്കമുള്ളവയിൽ മാറ്റങ്ങൾ വരുന്നതായിരിക്കും .
ONEPLUS 9R SPECIFICATIONS
6.55 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 870 ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 12GB+256GB സ്റ്റോറെജ് വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ക്വാഡ് പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ ഈ ഫോണുകൾ 4,500mAhന്റെ ബാറ്ററി ലൈഫും (Warp Charge 65 fast charging out-of-the-box) കാഴ്ചവെക്കുന്നുണ്ട് .39,999 രൂപയാണ് ഇതിന്റെ ആരംഭ വില വരുന്നത് .