ONEPLUS 8T 5ജി ഫോണുകൾ എത്തുന്നത് ഈ മികച്ച ഓപ്‌ഷനുകളിൽ

ONEPLUS 8T 5ജി ഫോണുകൾ എത്തുന്നത് ഈ മികച്ച ഓപ്‌ഷനുകളിൽ
HIGHLIGHTS

വൺ പ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ONEPLUS 8T സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്

എടുത്തു പറയേണ്ട മറ്റൊന്നാണ് ഇതിന്റെ WARP CHARGE 65 ഓപ്‌ഷനുകൾ

വൺപ്ലസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു .വൺപ്ലസ് 8t സ്മാർട്ട് ഫോണുകളാണ് ഒക്ടോബർ 14 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ലീക്ക് ആയിരിക്കുന്നു .അതിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് Qualcomm Snapdragon 865 പ്രോസ്സസറുകളിലായിരിക്കും എന്നാണ് .

അതുപോലെ തന്നെ ഈ ഫോണുകൾക്ക് 6.55 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയും പ്രതീക്ഷിക്കാവുന്നതാണ് .മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ ഫോണുകൾ ചിലപ്പോൾ 120Hz റിഫ്രഷ് റേറ്റിൽ ആയിരിക്കും പുറത്തിറങ്ങുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11 ൽ തന്നെ വൺ പ്ലസ് 8ടി സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ ഈ ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഇതിന്റെ  WARP CHARGE 65 ഓപ്‌ഷനുകൾ .

OnePlus 8T confirmed to come with 120Hz refresh rate display

ക്വാഡ് ക്യാമറകൾ തന്നെ ഈ പുതിയ വൺ പ്ലസ് സ്മാർട്ട് ഫോണുകൾക്കും പ്രതീക്ഷിക്കാവുന്നതാണ് .48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ഇതിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 4,500mAhന്റെ ബാറ്ററി ലൈഫും ഒപ്പം 65W ഫാസ്റ്റ് ചാർജിങും പ്രതീഷിക്കാവുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo