കളർ മാറുന്ന ഡിസൈൻ;പുതിയ കോൺസെപ്റ്റുമായി വൺപ്ലസ്
ഇന്ത്യൻ വിപണിയിൽ കുറഞ്ഞ സമയംകൊണ്ട് മികച്ച വാണിജ്യം കൈവരിച്ച ഒരു സ്മാർട്ട് ഫോൺ കമ്പനിയാണ് വൺ പ്ലസ് .ബിൽഡ് ക്വാളിറ്റിയില് ,പെർഫോമൻസിലും എല്ലാം തന്നെ മികച്ച നിലവാരം കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണുകളാണ് വൺ പ്ലസ് കൂടുതലായും പുറത്തിറക്കിയിരുന്നത് .അതുപോലെ തന്നെ ഇപ്പോൾ മിഡ് റേഞ്ച് സെഗ്മെന്റിൽ വൺപ്ലസ് നോർഡ് എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിക്കുകയുണ്ടായി .
30000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു നല്ല ഓപ്‌ഷൻ കൂടിയായിരുന്നു വൺ പ്ലസ് നോർഡ് എന്ന സ്മാർട്ഫോണുകൾ .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വൺ പ്ലസ് 20000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നുണ്ട് എന്നാണ് .വൺ പ്ലസ് നോർഡ് ലേബലിൽ തന്നെയാണ് അടുത്ത ഫോണുകളും പുറത്തിറങ്ങുന്നത്.
എന്നാൽ ഇപ്പോൾ വൺപ്ലസ് 8t എന്ന സ്മാർട്ട് ഫോണുകളുടെ ഡിസൈൻ രൂപത്തിൽ തന്നെ പുതിയ ഫോണുകൾ ഇനി പുറത്തിറക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ .ബാക്ക് പാനലുകൾ കളർ മാറുന്ന രൂപത്തിലാണ് നൽകുന്നത് .വൺപ്ലസിന്റെ പുതിയ പുറത്തിറങ്ങുനനിരിക്കുന്ന ഫോണുകളുടെ കോൺസെപ്റ്റുകളാണ് ഇത് .