വൺപ്ലസ് 7T-സവിശേഷതകൾ
ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55 ഇഞ്ചിന്റെ AMOLED 90Hz ഡിസ്പ്ലേയും കൂടാതെ 20:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ടും വൺപ്ലസ്സിന്റെ പുതിയ മോഡലുകൾക്കുണ്ട് .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളിൽ തന്നെയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 855+ SoC പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി രണ്ടു വേരിയന്റുകളും വിപണിയിൽ എത്തിയിരിക്കുന്നു .8 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഇത് എത്തിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ Sony IMX586 സെൻസറുകൾ + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് + 12 മെഗാപിക്സലിന്റെ ടെലെഫോട്ടോ ലെൻസ് (2x സൂം ) എന്നിവയാണ് ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ .
കൂടാതെ 16 മെഗാപിക്സലിന്റെ Sony IMX472 സെൽഫി ക്യാമറകളും ഇതിനുണ്ട് .കൂടാതെ 3800mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ്(Warp Charge 30) തന്നെയാണ് ഇതിനുള്ളത് .
വൺപ്ലസ് 8 -സവിശേഷതകൾ
6.55 ഇഞ്ചിന്റെ FHD+ Super AMOLED ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ പഞ്ച് ഹോൾ ഡിസ്പ്ലേയ്ക്ക് ഒപ്പം HDR10+ സെർട്ടിഫികേഷനുകളും അതുപ്പോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .അടുത്തതായി എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകളുടെ പ്രവർത്തനം തന്നെയാണ് .Snapdragon 865 പ്രൊസസ്സറുകളിലാണ് വൺപ്ലസ്സിന്റെ 8 ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .
വൺപ്ലസ്സിന്റെ 8 സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിലാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 12 ജിബിയുടെ റാം ,കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
വൺ പ്ലസ് 8 ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് ഇതിനുള്ളത് .അതുപോലെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4300mAhന്റെ ( Warp Charge 30T (5V/ 6A)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .