ONEPLUS 8 സീരിയസ്സ് 5G വേരിയന്റുകൾ മെയ് 29 സെയിലിനു എത്തുന്നു

Updated on 14-May-2020
HIGHLIGHTS

5ജി വേരിയന്റുകൾ മെയ് 29നു സെയിലിനു എത്തുന്നു

വൺപ്ലസ്സിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളായിരുന്നു വൺപ്ലസ് 8 സീരിയസ്സുകൾ .ഇപ്പോൾ വൺപ്ലസ് 8 സീരിയസ്സുകളുടെ 4ജി വേരിയന്റുകൾ സെയിലിനു എത്തിക്കഴിഞ്ഞിരുന്നു .എന്നാൽ ഇനി അടുത്തതായി സെയിലിനു എത്തുന്നത് ONEPLUS 8 സീരിയസ്സ്  5G വേരിയന്റുകളാണ് .മെയ് 29നു ഈ സ്മാർട്ട് ഫോണുകളുടെ 5ജി വേരിയന്റുകൾ സെയിലിനു എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ .OnePlus 8 5G വേരിയന്റുകൾ ലിമിറ്റഡ് സെയിൽ 18 മെയ് ഉച്ചയ്ക്ക് 2 മണി മുതൽ ആരംഭിക്കുന്നതാണ് .

വൺപ്ലസ് 8 -സവിശേഷതകൾ

6.55 ഇഞ്ചിന്റെ FHD+ Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം HDR10+ സെർട്ടിഫികേഷനുകളും അതുപ്പോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .അടുത്തതായി എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകളുടെ പ്രവർത്തനം തന്നെയാണ് .Snapdragon 865 പ്രൊസസ്സറുകളിലാണ് വൺപ്ലസ്സിന്റെ 8 ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

വൺപ്ലസ്സിന്റെ 8 സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിലാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 12 ജിബിയുടെ റാം ,കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

വൺ പ്ലസ് 8 ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് ഇതിനുള്ളത് .അതുപോലെ  16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4300mAhന്റെ ( Warp Charge 30T (5V/ 6A)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

വൺപ്ലസ് 8 പ്രൊ -സവിശേഷതകൾ

6.78 ഇഞ്ചിന്റെ FHD+ Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം HDR10+ സെർട്ടിഫികേഷനുകളും അതുപ്പോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .അടുത്തതായി എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകളുടെ പ്രവർത്തനം തന്നെയാണ് .Snapdragon 865 പ്രൊസസ്സറുകളിലാണ് വൺപ്ലസ്സിന്റെ 8 ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

വൺപ്ലസ്സിന്റെ 8 പ്രൊ സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിലാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 12 ജിബിയുടെ റാം ,കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

വൺ പ്ലസ് 8 പ്രൊ ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 8  മെഗാപിക്സൽ + 48 മെഗാപിക്സൽ + 5 മെഗാപിക്സൽ  ക്യാമറകളാണ് ഇതിനുള്ളത് .അതുപോലെ  16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .

കൂടാതെ 4510mAhന്റെ ( Warp Charge 30T (5V/ 6A) & Warp Charge 30 Wireless) ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 5G, 4G LTE, Wi-Fi 6,  സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :