ചൈനീസ് ഉത്പന്നങ്ങൾക്കെതിരെ പ്രതിഷേധം നടന്നിട്ടും വൺപ്ലസ് 8 ഫോണുകൾ നിമിഷങ്ങൾക്കുള്ളിൽ സോൾഡ് ഔട്ട് ആയി
കഴിഞ്ഞ ദിവസ്സം നടന്ന സെയിലിൽ ആയിരുന്നു സോൾഡ് ഔട്ട് ആയത്
ആമസോണിൽ ആയിരുന്നു സെയിൽ നടന്നിരുന്നത്
ഒരു ഭാഗത്തു ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന് ആളുകൾ പറയുമ്പോഴും ഇന്ത്യൻ വിപണിയിൽ ചൈനീസ് ഫോണുകൾക്ക് ആവശ്യക്കാർ കൂടുതൽ ഉണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ ദിവസ്സം നടന്ന വൺപ്ലസ് 8 സ്മാർട്ട് ഫോണുകളുടെ സെയിൽ .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ആയിരുന്നു വൺപ്ലസ് 8 സീരിയസ്സ് സ്മാർട്ട് ഫോണുകളുടെ സെയിൽ നടന്നിരുന്നത് .എന്നാൽ നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ഇത് സോൾഡ് ഔട്ട് ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ .
വൺപ്ലസ് 8 സ്മാർട്ട് ഫോണുകൾ
6.55 ഇഞ്ചിന്റെ FHD+ Super AMOLED ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ പഞ്ച് ഹോൾ ഡിസ്പ്ലേയ്ക്ക് ഒപ്പം HDR10+ സെർട്ടിഫികേഷനുകളും അതുപ്പോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .അടുത്തതായി എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകളുടെ പ്രവർത്തനം തന്നെയാണ് .Snapdragon 865 പ്രൊസസ്സറുകളിലാണ് വൺപ്ലസ്സിന്റെ 8 ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .
വൺപ്ലസ്സിന്റെ 8 സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിലാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 12 ജിബിയുടെ റാം ,കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
വൺ പ്ലസ് 8 ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് ഇതിനുള്ളത് .അതുപോലെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4300mAhന്റെ ( Warp Charge 30T (5V/ 6A)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .