വയർലെസ്സ് ചാർജിങ് സംവിധാനം വൺ പ്ലസിന്റെ ഈ ഫോണിൽ ?

Updated on 24-Jan-2020
HIGHLIGHTS

വൺ പ്ലസ് 8 സ്മാർട്ട് ഫോണുകളിൽ വയർലെസ്സ് സംവിധാനം

വൺ പ്ലസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു .അതിൽ പുതിയ ടെക്‌നോളജിയും ഉപയോഗിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ .അതിൽ ഏറ്റവും എടുത്തു പറയേണ്ടത് വൺ പ്ലസ് പുറത്തിറക്കുന്ന വൺപ്ലസ് 8 പ്രൊ എന്ന സ്മാർട്ട് ഫോണുകൾക്കാണ് .കഴിഞ്ഞ വർഷമായിരുന്നു വൺ പ്ലസിന്റെ 7 കൂടാതെ വൺപ്ലസ് 7 പ്രൊ എന്നി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നത്.

https://twitter.com/Samsung_News_/status/1219698419545100288?ref_src=twsrc%5Etfw

എന്നാൽ ഇപ്പോൾ ഇതാ അതിനു മികച്ച ടെക്കനോളജിയിൽ വൺപ്ലസ് 8 സീരിയസ്സുകൾ എത്തുന്നു .2020 മെയ് മാസത്തോടുകൂടി ഈ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .എന്നാൽ ഈ വിവരങ്ങൾ ട്വിറ്ററിലൂടെ ലീക്കർ ആയ Max J ആണ് ഷെയർ ചെയ്തിരിക്കുന്നത് .കൂടാതെ ഒപ്പോയുടെ പുതിയ ഫോണുകളിലും വയർലെസ്സ് ചാർജിങ് ടെക്കനോളജി ഉപയോഗിക്കുന്നുണ്ട് എന്നാണ് സൂചനകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :