ONEPLUS 8 സീരിയസ്സുകളുടെ ഇന്ത്യൻ വില എത്തി

ONEPLUS 8 സീരിയസ്സുകളുടെ ഇന്ത്യൻ വില എത്തി
HIGHLIGHTS

വൺപ്ലസിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നു

വൺപ്ലസ്സിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കഴിഞ്ഞ ദിവസ്സമാണ്‌ പുറത്തിറങ്ങിയിരുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വിലയും എത്തി കഴിഞ്ഞിരിക്കുന്നു .ONEPLUS 8 സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് RS 41,999 രൂപ മുതലാണ് .എന്നാൽ ONEPLUS 8 PRO സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് RS 54,999 രൂപമുതലാണ് .OnePlus Bullets Wireless Z വില 1999 രൂപയും ആണ് വരുന്നത് .ലോക്ക് ഡൌൺ കഴിഞ്ഞതിനു ശേഷം സെയിലിനു എത്തുന്നതാണ് .

വൺപ്ലസ് 8 -സവിശേഷതകൾ  

6.55 ഇഞ്ചിന്റെ FHD+ Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം HDR10+ സെർട്ടിഫികേഷനുകളും അതുപ്പോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .അടുത്തതായി എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകളുടെ പ്രവർത്തനം തന്നെയാണ് .Snapdragon 865 പ്രൊസസ്സറുകളിലാണ് വൺപ്ലസ്സിന്റെ 8 ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

വൺപ്ലസ്സിന്റെ 8 സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിലാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 12 ജിബിയുടെ റാം ,കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

വൺ പ്ലസ് 8 ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് ഇതിനുള്ളത് .അതുപോലെ  16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4300mAhന്റെ ( Warp Charge 30T (5V/ 6A)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

വൺപ്ലസ് 8 പ്രൊ -സവിശേഷതകൾ 

6.78 ഇഞ്ചിന്റെ FHD+ Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം HDR10+ സെർട്ടിഫികേഷനുകളും അതുപ്പോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .അടുത്തതായി എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകളുടെ പ്രവർത്തനം തന്നെയാണ് .Snapdragon 865 പ്രൊസസ്സറുകളിലാണ് വൺപ്ലസ്സിന്റെ 8 ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

വൺപ്ലസ്സിന്റെ 8 പ്രൊ സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിലാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 12 ജിബിയുടെ റാം ,കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .വൺ പ്ലസ് 8 പ്രൊ ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 8  മെഗാപിക്സൽ + 48 മെഗാപിക്സൽ + 5 മെഗാപിക്സൽ  ക്യാമറകളാണ് ഇതിനുള്ളത് .അതുപോലെ  16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .

കൂടാതെ 4510mAhന്റെ ( Warp Charge 30T (5V/ 6A) & Warp Charge 30 Wireless) ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 5G, 4G LTE, Wi-Fi 6,  സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo