ONEPLUS 8 LITE ഫോണുകളും വിപണിയിൽ എത്തുന്നു ;വില ?

ONEPLUS 8 LITE ഫോണുകളും വിപണിയിൽ എത്തുന്നു ;വില ?
HIGHLIGHTS

വൺപ്ലസ്സിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കഴിഞ്ഞ ദിവസ്സം ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു .വൺപ്ലസ് 8 കൂടാതെ വൺപ്ലസ് 8 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് കഴിഞ്ഞ ദിവസ്സം ലോക വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ഇതാ വൺപ്ലസ് 8 സീരിയസ്സിൽ മറ്റൊരു മോഡൽകൂടി വിപണിയിൽ എത്തുന്നു . ONEPLUS 8 LITE എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നു എന്ന് റിപ്പോർട്ടുകൾ .

കൊറോണയുടെ പ്രെശ്നം കാരണമാണ് ഇപ്പോൾ ലോഞ്ച് മാറ്റിവെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ലീക്ക് സവിശേഷതകൾ നോക്കാം .അതിൽ ആദ്യം പറയണ്ടത് ഡിസ്‌പ്ലേയാണ് .6.4-inch OLED  Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പഞ്ച് ഹോൾ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .

ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .എന്നാൽ പ്രോസസറുകളിലേക്കു വരുകയാണെങ്കിൽ MediaTek പ്രോസസ്സറുകളിൽ ആണ് ഇത് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .8 ജിബിയുടെ റാംമ്മിൽ കൂടാതെ 256GB UFS 3.0 സ്റ്റോറേജിൽ വരെ ഇത് പ്രതീക്ഷിക്കാവുന്നതാണ് .

ONEPLUS 8 LITE സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത്.48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്യാമറകളാണ് ഈ ഫോണുകൾക്ക് ഉള്ളത് എന്നാണ് സൂചനകൾ . 4,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 30Wന്റെ ഫാസ്റ്റ് ചാർജിങും ഇതിനു ലഭിക്കുന്നതാണ് .ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില NY 2,999 (~Rs 32,000) രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo