സ്പെഷ്യൽ എഡിഷൻ ;വൺപ്ലസ് 7Tയുടെ സ്പെഷ്യൽ എഡിഷൻ എത്തി

സ്പെഷ്യൽ എഡിഷൻ ;വൺപ്ലസ് 7Tയുടെ സ്പെഷ്യൽ എഡിഷൻ എത്തി
HIGHLIGHTS

വൺപ്ലസ് 7ടി സ്മാർട്ട് ഫോണുകളുടെ സ്പെഷ്യൽ എഡിഷൻ വിപണിയിൽ എത്തി

വൈറ്റ് കളർ എഡിഷനുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

എന്നാൽ ഇന്ത്യയിൽ എത്തുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇല്ല

ONEPLUS 7T സ്മാർട്ട് ഫോണുകളുടെ സ്പെഷ്യൽ എഡിഷനുകൾ ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ONEPLUS 7T വൈറ്റ് കളറുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .എന്നാൽ ഈ പുതിയ സ്പെഷ്യൽ എഡിഷനുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല .എന്നാൽ ONEPLUS 7T സ്മാർട്ട് ഫോണുകൾ ഈ സ്പെഷ്യൽ എഡിഷനുകൾ ഒഴികെ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

OnePlus 7T special edition white colour launched

ONEPLUS 7T SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55 ഇഞ്ചിന്റെ AMOLED 90Hz ഡിസ്‌പ്ലേയും കൂടാതെ 20:9 ഡിസ്പ്ലേ റെഷിയോയും ഇത് 
കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ടും വൺപ്ലസ്സിന്റെ പുതിയ മോഡലുകൾക്കുണ്ട് .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളിൽ തന്നെയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 855+ SoC പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

OnePlus 7T special edition white colour launched

അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി രണ്ടു വേരിയന്റുകളും വിപണിയിൽ എത്തിയിരിക്കുന്നു .8 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഇത് എത്തിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ Sony IMX586 സെൻസറുകൾ + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് + 12 മെഗാപിക്സലിന്റെ ടെലെഫോട്ടോ ലെൻസ് (2x സൂം ) എന്നിവയാണ് ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ .

OnePlus 7T special edition white colour launched

കൂടാതെ 16 മെഗാപിക്സലിന്റെ Sony IMX472 സെൽഫി ക്യാമറകളും ഇതിനുണ്ട് .കൂടാതെ 3800mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ്(Warp Charge 30) തന്നെയാണ് ഇതിനുള്ളത് .എന്നാൽ ONEPLUS 7T സ്മാർട്ട് ഫോണുകൾ ഈ സ്പെഷ്യൽ എഡിഷനുകൾ ഒഴികെ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo