ONEPLUS 8 എത്തിയതിനു പിന്നാലെ 7T PRO ഇപ്പോൾ 6000 രൂപ വിലക്കുറച്ചിരിക്കുന്നു

ONEPLUS 8 എത്തിയതിനു പിന്നാലെ  7T PRO ഇപ്പോൾ 6000 രൂപ വിലക്കുറച്ചിരിക്കുന്നു
HIGHLIGHTS

വൺപ്ലസ് സ്മാർട്ട് ഫോണുകളുടെ വിലക്കുറച്ചിരിക്കുന്നു

കഴിഞ്ഞ ദിവസ്സമായിരുന്നു വൺപ്ലസ്സിന്റെ 8 സീരിയസ്സുകൾ ലോകവിപണിയിൽ പുറത്തിറക്കിയിരുന്നത് .എന്നാൽ നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന വൺപ്ലസ്സിന്റെ മോഡലുകളാണ് വൺപ്ലസ് 7T പ്രൊ സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ വൺപ്ലസ് 7T പ്രൊ സ്മാർട്ട് ഫോണുകളുടെ വിലക്കുറച്ചിരിക്കുന്നു .6000 രൂപവരെയാണ് ഇപ്പോൾ ഈ മോഡലുകളുടെ വിലക്കുറച്ചിരിക്കുന്നത് .

6000 രൂപയുടെ വിലക്കുറവിൽ ഇപ്പോൾ 47999 രൂപയ്ക്ക് ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ McLaren edition ൽ ഒന്നും തന്നെ ഈ വില വെത്യാസം ഇല്ല .  

വൺപ്ലസ് 7T പ്രൊ -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഫ്ലൂയിഡ് അമലോഡ് ഡിസ്‌പ്ലേയിലാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 516 ppi ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

അതുകൊണ്ടു തന്നെ ഗെയിമുകൾ ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ ഇതിൽ കളിക്കുവാൻ സാധിക്കുന്നു .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് വൺ പ്ലസ് 7 പ്രൊ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 4000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ട് .(വാർപ് ചാർജിങ് 30 )അതുപോലെ തന്നെ വളരെ മികച്ച ഫാസ്റ്റ് ചാർജിങ് ആണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo