വൺപ്ലസിന്റെ 7T പ്രൊ സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

Updated on 10-Oct-2019
HIGHLIGHTS

വൺപ്ലസ്സിന്റെ 7T എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറങ്ങുന്ന അടുത്ത മോഡലുകളാണ് വൺപ്ലസ്സിന്റെ 7T പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .കഴിഞ്ഞ മാസ്സമായിരുന്നു വൺപ്ലസ് 7T സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരുന്നത് .വൺപ്ലസ്സിന്റെ 7T സ്മാർട്ട് ഫോണുകൾ ഇന്ന് രാത്രി 8.30നു   ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .കൂടാതെ സ്പെഷ്യൽ എഡിഷനും പുറത്തിറങ്ങുന്നുണ്ട് .Qualcomm Snapdragon 855+ പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഈ ഫോണുകൾക്കും 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾ പുറത്തിറങ്ങുന്നുണ്ട് . 6.67 ഇഞ്ചിന്റെ Quad HD+ Super AMOLED ഡിസ്‌പ്ലേയിലാണ് ഇത് എത്തുന്നത് .4,080mAhന്റെ ബാറ്ററിയും നമുക്ക് പ്രതീക്ഷിക്കാം .

വൺപ്ലസ് 7T 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55 ഇഞ്ചിന്റെ AMOLED 90Hz ഡിസ്‌പ്ലേയും കൂടാതെ 20:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ടും വൺപ്ലസ്സിന്റെ പുതിയ മോഡലുകൾക്കുണ്ട് .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളിൽ തന്നെയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 855+ SoC പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി രണ്ടു വേരിയന്റുകളും വിപണിയിൽ എത്തിയിരിക്കുന്നു .8 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഇത് എത്തിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ Sony IMX586 സെൻസറുകൾ + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് + 12 മെഗാപിക്സലിന്റെ ടെലെഫോട്ടോ ലെൻസ് (2x സൂം ) എന്നിവയാണ് ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ .

കൂടാതെ 16 മെഗാപിക്സലിന്റെ Sony IMX472 സെൽഫി ക്യാമറകളും ഇതിനുണ്ട് .കൂടാതെ 3800mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ്(Warp Charge 30) തന്നെയാണ് ഇതിനുള്ളത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  8GB RAM + 128GB വേരിയന്റുകൾക്ക് 37999 രൂപയും കൂടാതെ 8GB + 256GB വേരിയന്റുകൾക്ക് 39,999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :