വൺപ്ലസ് 7T vs വൺ പ്ലസ് 7 പ്രൊ ;ഫീച്ചർ താരതമ്മ്യം നോക്കാം

വൺപ്ലസ് 7T vs വൺ പ്ലസ് 7 പ്രൊ ;ഫീച്ചർ താരതമ്മ്യം നോക്കാം
HIGHLIGHTS

വൺ പ്ലസ്സിന്റെ ഏറ്റവും പുതിയതായി വിപണിയിൽ എത്തിയ രണ്ടു സ്മാർട്ട് ഫോണുകളാണ് വൺ പ്ലസ് 7 പ്രൊ കൂടാതെ ഇപ്പോൾ പുറത്തിറങ്ങിയ വൺ പ്ലസ് 7T എന്നി സ്മാർട്ട് ഫോണുകൾ രണ്ടു സ്മാർട്ട് ഫോണുകളും തമ്മിലുള്ള ഫീച്ചർ താരതമ്മ്യം നോക്കാം 

 വൺപ്ലസ് 7T

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55 ഇഞ്ചിന്റെ AMOLED 90Hz ഡിസ്‌പ്ലേയും കൂടാതെ 20:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ടും വൺപ്ലസ്സിന്റെ പുതിയ മോഡലുകൾക്കുണ്ട് .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളിൽ തന്നെയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 855+ SoC പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി രണ്ടു വേരിയന്റുകളും വിപണിയിൽ എത്തിയിരിക്കുന്നു .8 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഇത് എത്തിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ Sony IMX586 സെൻസറുകൾ + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് + 12 മെഗാപിക്സലിന്റെ ടെലെഫോട്ടോ ലെൻസ് (2x സൂം ) എന്നിവയാണ് ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ .

കൂടാതെ 16 മെഗാപിക്സലിന്റെ Sony IMX472 സെൽഫി ക്യാമറകളും ഇതിനുണ്ട് .കൂടാതെ 3800mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ്(Warp Charge 30) തന്നെയാണ് ഇതിനുള്ളത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  8GB RAM + 128GB വേരിയന്റുകൾക്ക് 37999 രൂപയും കൂടാതെ 8GB + 256GB വേരിയന്റുകൾക്ക് 39,999 രൂപയും ആണ് വില വരുന്നത് .

വൺപ്ലസിന്റെ 7 പ്രൊ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഫ്ലൂയിഡ് അമലോഡ് ഡിസ്‌പ്ലേയിലാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 516 ppi ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ ഗെയിമുകൾ ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ ഇതിൽ കളിക്കുവാൻ സാധിക്കുന്നു .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് വൺ പ്ലസ് 7 പ്രൊ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 4000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ട് .(വാർപ് ചാർജിങ് 30 )അതുപോലെ തന്നെ വളരെ മികച്ച ഫാസ്റ്റ് ചാർജിങ് ആണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo