നാളെ ആമസോൺ പ്രൈം മെമ്പറുകൾക്ക് 2000 രൂപവരെ ഡിസ്‌കൗണ്ടിൽ വൺപ്ലസ് 7 പ്രൊ വാങ്ങിക്കാം

നാളെ ആമസോൺ പ്രൈം മെമ്പറുകൾക്ക് 2000 രൂപവരെ ഡിസ്‌കൗണ്ടിൽ വൺപ്ലസ് 7 പ്രൊ വാങ്ങിക്കാം
HIGHLIGHTS

 

വൺ പ്ലസ് 7പ്രൊ സ്മാർട്ട് ഫോണുകൾ നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ പ്രൈം മെമ്പറുകൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ SBI കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 2000 രൂപവരെ  ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട് . ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഫ്ലൂയിഡ് അമലോഡ് ഡിസ്‌പ്ലേയിലാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 516 ppi ഇത് കാഴ്ചവെക്കുന്നുണ്ട് .

പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ ഗെയിമുകൾ ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ ഇതിൽ കളിക്കുവാൻ സാധിക്കുന്നു .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് വൺ പ്ലസ് 7 പ്രൊ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 4000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ട് .(വാർപ് ചാർജിങ് 30 )അതുപോലെ തന്നെ വളരെ മികച്ച ഫാസ്റ്റ് ചാർജിങ് ആണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .

ഡ്യൂവൽ സ്റ്റീരിയോ സ്പീക്കറുകളും കൂടാതെ ഡോൾബി അറ്റ്മോസ് എന്നിവയും ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളാണ് .കൂടാതെ ക്യാമറകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ നൈറ്റ് മോഡ് 2.0 ഓപ്‌ഷനുകളാണ് .കൂടാതെ ഗെയിം കളിക്കുന്നവർക്കായി വൺ പ്ലസ് 7 പ്രൊ മോഡലുകളിൽ 10 ലേയേർ ലിക്വിഡ് കൂളിംഗ് സിസ്റ്റവും നൽകിയിരിക്കുന്നു .6 ജിബി കൂടാതെ 128 ജിബിയുടെ മോഡലുകൾക്ക് 48999 രൂപയും ,8 ജിബി & 256 ജിബിയുടെ മോഡലുകൾക്ക് 52999 രൂപയും കൂടാതെ 12 ജിബി & 256 ജിബിയുടെ മോഡലുകൾക്ക് 57999 രൂപയും ആണ് വില .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും നാളെ പ്രൈം മെമ്പറുകൾക്കും മറ്റെന്നാൾ എല്ലാ മെമ്പറുകൾക്കും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo