വൺപ്ലസ് 7 & വൺപ്ലസ് 7 പ്രൊ പുറത്തിറക്കി ;32999 രൂപമുതൽ
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ
വൺ പ്ലസ്സിന്റെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം തന്നെയാണ് കൈവരിക്കുന്നത് .ഇപ്പോൾ ഇതാ വൺപ്ലസ്സിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളാണ് വൺ പ്ലസ് 7 പ്രൊ . സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് .ക്യാമറകൾക്ക് മുൻഗണന ഈ മോഡലുകളിൽ നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ പ്രോസസറുകളുമാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
വൺ പ്ലസ് 7 പ്രൊ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഫ്ലൂയിഡ് അമലോഡ് ഡിസ്‌പ്ലേയിലാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 516 ppi ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ ഗെയിമുകൾ ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ ഇതിൽ കളിക്കുവാൻ സാധിക്കുന്നു .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് വൺ പ്ലസ് 7 പ്രൊ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 4000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ട് .(വാർപ് ചാർജിങ് 30 )അതുപോലെ തന്നെ വളരെ മികച്ച ഫാസ്റ്റ് ചാർജിങ് ആണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .
ഡ്യൂവൽ സ്റ്റീരിയോ സ്പീക്കറുകളും കൂടാതെ ഡോൾബി അറ്റ്മോസ് എന്നിവയും ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളാണ് .കൂടാതെ ക്യാമറകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ നൈറ്റ് മോഡ് 2.0 ഓപ്‌ഷനുകളാണ് .കൂടാതെ ഗെയിം കളിക്കുന്നവർക്കായി വൺ പ്ലസ് 7 പ്രൊ മോഡലുകളിൽ 10 ലേയേർ ലിക്വിഡ് കൂളിംഗ് സിസ്റ്റവും നൽകിയിരിക്കുന്നു .6 ജിബി കൂടാതെ 128 ജിബിയുടെ മോഡലുകൾക്ക് 48999 രൂപയും ,8 ജിബി & 256 ജിബിയുടെ മോഡലുകൾക്ക് 52999 രൂപയും കൂടാതെ 12 ജിബി & 256 ജിബിയുടെ മോഡലുകൾക്ക് 57999 രൂപയും ആണ് വില .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും നാളെ പ്രൈം മെമ്പറുകൾക്കും മറ്റെന്നാൾ എല്ലാ മെമ്പറുകൾക്കും വാങ്ങിക്കാവുന്നതാണ് .SBI കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 2000 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട് .
വൺ പ്ലസ് 7 സ്മാർട്ട് ഫോണുകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.41 ഇഞ്ചിന്റെ ഒപ്റ്റിക്ക് അമലോഡ് ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .19.5:9 ഡിസ്‌പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് . Qualcomm Snapdragon 855 പ്രോസസറുകളിൽ തന്നെയാണ് ഈ മോഡലുകളുടെയും പ്രവർത്തനം .6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .48 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .3,700mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .32999 രൂപമുതൽ 37999 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .