മോട്ടോറൈസ്ഡ് പോപ്പ് അപ്പ് സെൽഫിയിൽ ട്രിപ്പിൾ പിൻ ക്യാമറയിൽ വൺ പ്ലസ് 7 ;വീഡിയോ കാണാം
വൺപ്ലസിന്റെ ഏറ്റവും പുതിയ 7 മോഡലുകളുടെ പുതിയ ലീക്ക് വീഡിയോ
കഴിഞ്ഞ വർഷം തന്നെ വൺ പ്ലസ്സിൽ നിന്നും ലഭിച്ചിരുന്ന വിവരങ്ങൾ പ്രകാരം മൊബൈൽ വേൾഡ് കോൺഗ്രസിൽ വൺ പ്ലസിന്റെ 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കുമെന്നായിരുന്നു .എന്നാൽ ഇപ്പോൾ ഇതാ വൺപ്ലസിന്റെ ഏറ്റവും പുതിയ 7 എന്ന സ്മാർട്ട് ഫോണുകളുടെ വിവരങ്ങളാണ് ലീക്ക് ആയിരിക്കുന്നത് . വൺ പ്ലസിന്റെ ഏറ്റവും പുതിയ 7 ഫോണുകളുടെ പുതിയ ഫോട്ടോകളും കൂടാതെ വിഡിയോകളും Steve H.McFly അല്ലെങ്കിൽ @OnLeaks പുറത്തുവിടുകയുണ്ടായി .വൺപ്ലസിന്റെ 7 മോഡലുകളുടെ ഏറ്റവും പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് അതിന്റെ ക്യാമറകൾ തന്നെയാണ് .
വൺ പ്ലസ് 7 മോഡലുകൾക്ക് മോട്ടോറൈസ്ഡ് പോപ്പ് അപ്പ് ക്യാമറകളാണ് നൽകിയിരിക്കുന്നത് എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നു .കൂടാതെ ഇതിന്റെ കുറച്ചു സവിശേഷതകളും Steve H.McFly ട്വിറ്ററിൽ കുറിച്ചിരിക്കുന്നു .കൂടാതെ ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെയാണ് വൺ പ്ലസ് 7 മോഡലുകളും പുറത്തിറങ്ങുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ് .വൺപ്ലസിന്റെ ഈ 7 സ്മാർട്ട് ഫോണുകൾ 5ജി ടെക്നോളജിയിൽ തന്നെയാണ് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .
കഴിഞ്ഞ വർഷം വൺപ്ലസ് 6T എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു .ഈ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ വളരെ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത് .പൊതുവെ വൺ പ്ലസ് മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ നല്ല വാണിജ്യം കൈവരിക്കാറുണ്ട് .ഇപ്പോൾ ഇതാ വൺ പ്ലസ് 7 ഫോണുകൾ 5ജി ടെക്നോളോജിയോടെ ഈ വർഷം പുറത്തിറങ്ങുന്നു .എന്നാൽ വൺപ്ലസ് 7 സ്മാർട്ട് ഫോണുകൾ ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകൾ കൂടിയാണ് .
So… To celebrate my fourth Twitter Anniversary as @OnLeaks and start 2019 leaks season, here comes a lil gift as your very first look at the #OnePlus7! 360° video + gorgeous 5K renders + dimensions, on behalf of my Friends over @Pricebaba -> https://t.co/gj5eHbiB25 pic.twitter.com/7oNyF9jgG0
— Steve H.McFly (@OnLeaks) March 3, 2019
വൺപ്ലസ് 7 സ്മാർട്ട് ഫോണുകൾ ഒരു ഫ്ലാഗ് ഷിപ്പ് കില്ലർ എന്നുതന്നെ വിശേഷിപ്പിക്കാം .ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ ഏകദേശം വൺപ്ലസ് 6T സ്മാർട്ട് ഫോണുകൾക്ക് സമാനംമയത് തന്നെയാണ് .6.5 ഇഞ്ചിന്റെ Optic AMOLED ഡിസ്‌പ്ലേകളിലാണ് ഈ മോഡലുകളും പുറത്തിറങ്ങുന്നത് .USB Type-C port തന്നെ വൺ പ്ലസ് 7 മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നു .കൂടാതെ ട്രിപ്പിൾ പിൻ ക്യാമറകളും അതുപോലെ പോപ്പ് അപ്പ് ക്യാമറകളും ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകളാണ് .
കൂടാതെ 360ഡിഗ്രിയിൽ വിഡിയോകൾ 5കെയിൽ ഷൂട്ട് ചെയ്യുവാനും സാധിക്കുന്നു .പോപ്പ് അപ്പ് സെൽഫി ക്യാമറകൾ എന്നുപറയുമ്പോൾ ഇപ്പോൾ വിവോ പുറത്തിറക്കിയ NEX മോഡലുകൾക്ക് സമാനമായ രീതിയിൽ തന്നെയാണ് വൺപ്ലസ് 7 മോഡലുകളുടെയും പോപ്പ് അപ്പ് ക്യാമറകൾ നൽകിയിരിക്കുന്നത് .ഇപ്പോൾ സോഷ്യൽ മീഡിയായിൽ Steve H.McFly ട്വീറ്റ് ചെയ്തിരിക്കുന്ന വിഡിയോകളും മറ്റു ട്രെൻഡിങ് ആയിക്കഴിഞ്ഞു .